കൊയിലാണ്ടി: കെ-റെയിൽ അനുകൂല ലഘു ലേഖകളുമായി എത്തുന്നവർക്ക് പ്രവേശനം നിഷേധിച്ച് മാരാമുറ്റം തെരുവുകാർ. വീടുകളുടെ ഗേറ്റുകൾക്കു മുന്നിൽ മുന്നറിയിപ്പു ബോർഡുകളും സ്ഥാപിച്ചു. റെയിൽവേ സ്റ്റേഷനു പിറകിലായി ബി ക്ലാസ് സ്ഥലത്തിനു സമീപത്തായാണ് ഈ പൈതൃകത്തെരുവ്. നഗരത്തിൽ നഗര ബഹളമൊന്നുമില്ലാത്ത പ്രദേശം.
സ്കൂളുകൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, മിനി സിവിൽ സ്റ്റേഷൻ, ബാങ്കുകൾ, എൽ.ഐ.സി ഓഫിസ്, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, അങ്ങാടി എന്നിവിടങ്ങളി
ലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന പ്രദേശം.
കെ റെയിൽ വന്നാൽ നിരവധി പേർക്ക് കുടിയൊഴിയേണ്ടി വരും. അവരുടെ ദുഃഖമാണ് ഗേറ്റിനു മുന്നിൽ ബോർഡിലൂടെ വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.