ബൈ​പാ​സ് നി​ർ​മാ​ണം ന​ട​ക്കു​ന്ന മ​ര​ളൂ​ർ ഭാ​ഗ​ത്തെ റോ​ഡ് ച​ളി​യി​ൽ മു​ങ്ങി​യ​പ്പോ​ൾ

മരളൂരുകാരുടെ ദുരിതയാത്രക്ക് എന്ന് പരിഹാരമാകും?

കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപാസ് നിർമാണം തുടങ്ങിയതോടെ മരളൂരുകാരുടെ യാത്ര ദുരിതമായി. ചളിയിൽ മുങ്ങിക്കിടക്കുകയാണ് യാത്രാവഴികൾ. പ്രദേശത്തെ 150 വീട്ടുകാർ പ്രയാസപ്പെടുകയാണ്.

മഴയൊന്നു പെയ്താൽ ഈ ഭാഗം ഒറ്റപ്പെട്ട അവസ്ഥയിലാകും. റെയിലിനും ബൈപാസിനുമിടയിൽ താമസിക്കുന്നവർക്ക് കാൽനടയാത്ര പോലും ദുഷ്കരമാണ്. റോഡിൽ ചളിനിറഞ്ഞതിനാൽ വാഹനങ്ങൾക്കും സാഹസപ്പെടണം. ഇരുചക്രവാഹനങ്ങൾ ചളിയിൽ തെന്നിവീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നതും പതിവായി.

പ്രശ്നത്തിനു പരിഹാരം കാണാൻ അധികൃതരുടെ ഭാഗത്തുനിന്നു നടപടിയുണ്ടാകുന്നില്ല. അസുഖബാധിതർക്കും അംഗപരിമിതർക്കും പുറത്തുപോകാൻ കഴിയുന്നില്ല. മുറിച്ചുമാറ്റിയ പനച്ചിക്കുന്ന് റോഡിൽനിന്ന് ബൈപാസിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചാൽ ദുരിതയാത്രക്ക് പരിഹാരമാകുമെന്ന് നാട്ടുകാർ പറയുന്നു.

യാത്ര ദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്ന് മരളൂർ ബഹുജന കൂട്ടായ്മ ചെയർമാൻ എൻ.ടി. രാജീവനും കൺവീനർ ഉണ്ണികൃഷ്ണൻ മരളൂരും ആവശ്യപ്പെട്ടു.

Tags:    
News Summary - With the construction of the Nandi-Chengotukav bypass, the journey of the people of Maralur became miserable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.