കൊയിലാണ്ടി: കിഡ്നിമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് യുവാവ് സഹായം തേടുന്നു. കൊല്ലം മുഹമ്മദിയ പള്ളിക്കു സമീപം ചെട്ട്യേടത്ത് അബ്ദുൽ ഗഫൂർ (41) ഏതാനും വർഷങ്ങളായി ചികിത്സയിലാണ്. കൂലിവേലക്കാരനാണ്. സാമ്പത്തികമായി ഏറെ പിന്നാക്കമാണ്. ഭാര്യയും മകനുമടങ്ങുന്ന കുടുംബത്തിൻെറ ഏക ആശ്രയമാണ് അബ്ദുൽ ഗഫൂർ. ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസിന് വിധേയമാകുന്നു. കിഡ്നി മാറ്റി വെച്ചാൽ അബ്ദുൽ ഗഫൂറിൻെറ തുടർ ജീവിതം സുഗമമാക്കാൻ കഴിയുമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ശസ്ത്രക്രിയക്കും തുടർന്നുള്ള ചികിത്സക്കും ഭീമമായ തുക ആവശ്യമായതിനാൽ കൊയിലാണ്ടി കൊല്ലം ശിഹാബ് തങ്ങൾ റിലീഫ് സെൽ മെഡിക്കൽ വിങ്ങിൻെറ നേതൃത്വത്തിൽ ജാബിർ ഷാർജ ചെയർമാനാൻ, കെ.കെ. അബ്ദുൽ കലാം കൺവീനർ, ടി.വി. ഇസ്മയിൽ ട്രഷറർ എന്നിവർ ഭാരവാഹികളായി അബ്ദുൽ ഗഫൂർ ചികിത്സ സഹായ സമിതി രൂപവത്കരിച്ചു. കൊയിലാണ്ടി ഫെഡറൽ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുടങ്ങി.
നമ്പർ: 14070100100392, lFSC: FDRL0001407 ഫെഡറൽ ബാങ്ക്. കൊയിലാണ്ടി. ഫോൺ: 8891942231.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.