കോഴിക്കോട്ട് 78 പേര്‍ക്ക് കൂടി കോവിഡ്; 174 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്: ജില്ലയില്‍ ബുധനാഴ്ച 78 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 50 പേര്‍ക്ക് രോഗം ബാധിച്ചു. എട്ടുപേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേരും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 17 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1203 ആയി. 174 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

419 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 419 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14720 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 84404 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 116 പേര്‍ ഉള്‍പ്പെടെ 1312 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 170 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

3699 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 1,31,692 സാംപിളുകള്‍ അയച്ചതില്‍ 1,25,418 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 1,22,101 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 6274 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

പുതുതായി വന്ന 179 പേര്‍ ഉള്‍പ്പെടെ ആകെ 3311 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 593 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2692 പേര്‍ വീടുകളിലും, 26 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 22 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 29981 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.