മ​ര​ഞ്ചാ​ട്ടി -കു​ന്തം​ചാ​രി -കൂ​ട്ട​ക്ക​ര റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളി​യ സ്ഥ​ല​ത്ത് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

റോഡരികിൽ മാലിന്യം തള്ളി; പിഴ ഈടാക്കി പഞ്ചായത്ത്

മു​ക്കം: കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡി​ലെ മ​ര​ഞ്ചാ​ട്ടി -കു​ന്തം​ചാ​രി -കൂ​ട്ട​ക്ക​ര റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളി​യ​വ​ർ​ക്ക​തി​രെ പി​ഴ ചു​മ​ത്തി കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്ത്. കൂ​ട​ര​ഞ്ഞി കൊ​ല്ലാ​പ്പി​ള്ളി​ൽ സ്വ​ദേ​ശി അ​ഖി​ൽ കു​ര്യ​നി​ൽ നി​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ​തി​നാ​യി​രം രൂ​പ പി​ഴ ഈ​ടാ​ക്കി​യ​ത്. മാ​ലി​ന്യം നീ​ക്കി സ്ഥ​ലം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

 തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് റോ​ഡ​രി​കി​ലെ വി​ജ​ന​മാ​യ സ്ഥ​ല​ത്ത് പ​ത്തോ​ളം ചാ​ക്ക് മാ​ലി​ന്യം ത​ള്ളി​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. നാ​ട്ടു​കാ​ർ കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പി​ന്നീ​ട് പ്ര​ദേ​ശ​വാ​സി​ക​ൾ ത​ന്നെ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​ണ് മാ​ലി​ന്യം ത​ള്ളി​യ​വ​രെ ക​ണ്ടെ​ത്തി​യ​ത്.

Tags:    
News Summary - Garbage thrown on the roadside; Panchayath levied fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.