കോഴിക്കോട്: കോവിഡ് ഭീതിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ഇളവു ലഭിച്ചെങ്കിലും ജില്ലയിലെ ഭൂരിഭാഗം ആരാധനാലയങ്ങളും തുറന്നില്ല. ചുരുങ്ങിയ എണ്ണം മാത്രമാണ് നിയന്ത്രണങ്ങളോടെ തുറന്നത്. മുസ്ലിം പള്ളികളിൽ ഭൂരിഭാഗവും തുറന്നില്ലെങ്കിലും ചിലത് ചൊവ്വാഴ്ച പ്രാർഥനക്കായി തുറന്നു. നിശ്ചിത അകലം പാലിച്ച് മുൻകരുതലോടെയായിരുന്നു നമസ്കാരം നടന്നത്. നഗരത്തിലെ ഭൂരിഭാഗം പള്ളികളും അടച്ചിടാൻ നേരത്തെ തന്നെ ബന്ധപ്പെട്ടവർ തീരുമാനിച്ചിരുന്നു. പട്ടാളപ്പള്ളി, പാളയം മുഹ്യിദ്ദീൻ പള്ളി, മിശ്ക്കാൽ പള്ളി, മസ്ജിദ് ലുഅ് ലുഅ് തുടങ്ങിയവയെല്ലാം അടഞ്ഞ് കിടന്നു.
കോഴിക്കോട് തളി ക്ഷേത്രം, വളയനാട് ദേവീ ക്ഷേത്രം, വരക്കൽ ദേവീ ക്ഷേത്രം തുടങ്ങി സാമൂതിരി രാജയുടെ ട്രസ്റ്റീഷിപ്പിലുള്ള ക്ഷേത്രങ്ങളും തളിയിലെ ഗണപതി -ബാലസുബ്രഹ്മണ്യ ക്ഷേത്രവും കൊയിലാണ്ടി കൊല്ലത്തെ ശ്രീ പിഷാരിക്കാവും തുറന്നില്ല. അണുനശീകരണം ഉൾപ്പെടെ നടത്തിയശേഷമാവും പിഷാരിക്കാവിൽ ആളുകളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
അതേസമയം ശ്രീകണ്ഠേശ്വര ക്ഷേത്രം തുറന്നു. പ്രവേശന കവാടത്തിൽ ഹാൻഡ്ലെസ് സാനിറ്റൈസർ സിസ്റ്റം സ്ഥാപിച്ചിരുന്നു. മാത്രമല്ല തെർമൽ സ്കാനർ െവച്ച് പരിശോധിച്ച ശേഷമാണ് ഭക്തജനങ്ങളെ ഉള്ളിലേക്ക് കടത്തിവിട്ടത്. ക്ഷേത്ര ദർശനം നടത്തുന്ന മുഴുവനാളുകളുടെ മേൽവിലാസം മൊബൈൽ ഫോൺ നമ്പർ സഹിതം രേഖപ്പെടുത്തി സൂക്ഷിക്കുന്നുണ്ട്.
ചുറ്റമ്പലത്തിനുള്ളിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നില്ലെന്നു മാത്രമല്ല ചന്ദനം ഉൾപ്പെടെ പ്രസാദ വിതരണവുമില്ല. എന്നാൽ ആളുകൾക്ക് വഴിപാടുകൾ നടത്താൻ അവസരമുണ്ട്. വടകര ലോകനാർകാവ്, മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രം എന്നിവിടങ്ങളും തുറന്നു. നിയന്ത്രണങ്ങളോടെയാണ് ആളുകളെ പ്രവേശിപ്പിച്ചതെങ്കിലും ഇവിടങ്ങളിൽ ചുരുക്കം ആളുകൾ മാത്രമാണ് എത്തിയത്.
സിറ്റി സെൻറ് േജാസഫ് ദേവാലയം നിയന്ത്രണങ്ങേളാടെ തുറന്നു. കുർബാനയിൽ പെങ്കടുക്കുന്നവരുടെ എണ്ണമുൾപ്പെടെ മുൻകൂട്ടി നിജപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല കുർബാന കഴിഞ്ഞാലുടൻ പള്ളി അണുവിമുക്തമാക്കും. എന്നാൽ പത്ത് വയസ്സിൽ താെഴയും 65 വയസ്സിൽ കൂടുതലുള്ളവർ ദേവാലത്തിലെ തിരുക്കർമങ്ങളിൽ പെങ്കടുക്കുന്നതിന് വിലക്കുണ്ട്. മേരിക്കുന്ന് ഹോളി റെഡിമർ ദേവാലയം ഉൾപ്പെടെ തുറന്നില്ല. ജനപങ്കാളിത്തത്തോടെയുള്ള ശുശ്രൂഷകൾ അടുത്തമാസത്തോടെയാവും പുനരാരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.