കുന്ദമംഗലം: കുരിക്കത്തൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം. കുരിക്കത്തൂർ എരവത്ത് തടത്തിൽ ശ്രീനിവാസന്റെ വീട്ടിലാണ് മോഷണം നടന്നത്. തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് ശ്രീനിവാസൻ. ഇരുപത്തിനാലെ മുക്കാൽ പവൻ സ്വർണവും പതിനായിരം രൂപയും നഷ്ടപ്പെട്ടു. സഹോദരന്റെ വീട്ടിലെ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട് കുടുംബം വീട്ടിലുണ്ടായിരുന്നില്ല. വ്യാഴാഴ്ച രാവിലെ വീട്ടുകാരെത്തി പരിശോധിച്ചപ്പോഴാണ് അടുക്കളയുടെ വാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്.
വീടിനകത്ത് വിവിധ അലമാരകളിലായി സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. വസ്ത്രങ്ങളടക്കം വലിച്ചിട്ട നിലയിലായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ഫിംഗർ പ്രിന്റ് സംഘങ്ങളും എത്തി പരിശോധന നടത്തി. ഡി.സി.പി കെ.ഇ. ബൈജു, അസി. കമീഷണർ സുദർശൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
കുന്ദമംഗലം എസ്.എച്ച്.ഒ യൂസുഫ് നടുത്തറമ്മൽ, എസ്.ഐമാരായ അഷ്റഫ്, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. വീടുകൾ പൂട്ടിയിട്ട് പോകുന്നവർ പൊലീസിൽ വിവരമറിയിക്കണമെന്ന് എസ്.എച്ച്.ഒ യൂസുഫ് നടുത്തറമ്മൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.