ചാ​ത്ത​മം​ഗ​ലം താ​ഴെ 12ൽ ​ന​ട​ന്ന ബ​സ് അ​പ​ക​ടം

ചാത്തമംഗലത്ത് ബസ് മരത്തിലിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കു​ന്ദ​മം​ഗ​ലം: ചാ​ത്ത​മം​ഗ​ലം താ​ഴെ 12ൽ ​സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 3.45ഓ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. മു​ക്കം ഭാ​ഗ​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ 26 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

അ​പ​ക​ട​സ​മ​യ​ത്ത് ബ​സി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ മ​ണാ​ശ്ശേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ലും മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സി​ന്റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. എ​തി​രെ​വ​ന്ന കാ​ർ മ​റ്റു വാ​ഹ​ന​ങ്ങ​ളെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ചു​ര​ത്തി​ൽ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞു

പു​തു​പ്പാ​ടി: ചു​ര​ത്തി​ൽ ത​ടി ക​യ​റ്റി​വ​രു​ക​യാ​യി​രു​ന്ന ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഭാ​ഗി​ക​മാ​യി ഗ​താ​ഗ​ത ത​ട​സ്സം നേ​രി​ട്ടു. ചു​രം ര​ണ്ടാം വ​ള​വി​ന് താ​ഴെ ശ​നി​യാ​ഴ്ച പു​ല​ർ​ച്ച നാ​ലോ​ടെ​യാ​ണ് അ​പ​ക​ടം. എ​ക്സ്ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് ലോ​റി നി​വ​ർ​ത്തി​യ​ശേ​ഷം രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും പു​നഃ​സ്ഥാ​പി​ച്ച​ത്.

Tags:    
News Summary - Bus crashes into tree in Chathamangalam- Many people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.