കുന്ദമംഗലം: 8.2 കോടി രൂപ ചെലവില്‍ നിർമാണം പൂര്‍ത്തീകരിച്ച മിനി സിവില്‍ സ്റ്റേഷൻ കെട്ടിട്ടത്തിൽ തറനിലയടക്കം അഞ്ചുനിലകളാണ് ഉള്ളത്. ഓരോ നിലയും 577 ചതുരശ്ര മീറ്റര്‍ വീതം വിസ്തൃതിയുണ്ട്. സബ്ട്രഷറി അടക്കം13 ഓഫിസുകളാണ് ആദ്യഘട്ടത്തിൽ ഇവിടെ തുടങ്ങുന്നത്.
കൂടാതെ കോണ്‍ഫറന്‍സ് ഹാളുകള്‍, അനുബന്ധ വെയ്റ്റിങ് ഏരിയകള്‍, ടോയ്ലറ്റുകള്, ഭിന്നശേഷി സൗഹൃദ ടോയ്ലെറ്റ് തുടങ്ങിയവയും സംവിധാനിച്ചിട്ടുണ്ട്. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 8.5 ലക്ഷം രൂപ ചെലവഴിച്ചാണ് മിനി സിവില്‍ സ്റ്റേഷനിലേക്കുള്ള വൈദ്യുതി, കുടിവെള്ള സംവിധാനങ്ങളൊരുക്കിയത്.
ഇപ്പോള്‍ സബ് താലൂക്ക് പ്രവര്‍ത്തിച്ചുവരുന്ന കെട്ടിടത്തിെൻറ കോമ്പൗണ്ട് വഴി പുതിയ ഗേറ്റും പാര്‍ക്കിങ് ഏരിയയും നിർമിക്കുന്നതിന് എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് 45 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.