എ​ൻ.​ഐ.​ടി അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച ബോ​ർ​ഡ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രും

സ​മ​ര​സ​മി​തി അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് എ​ടു​ത്തു​മാ​റ്റു​ന്നു

എൻ.ഐ.ടി സ്ഥാപിച്ച ബോർഡ് പൊതുമരാമത്ത് വകുപ്പ് അധികൃതർ എടുത്തുമാറ്റി

കു​ന്ദ​മം​ഗ​ലം: കു​ന്ദ​മം​ഗ​ലം-​അ​ഗ​സ്ത്യ​ൻ​മൂ​ഴി സം​സ്ഥാ​ന പാ​ത​യി​ൽ എ​ൻ.​ഐ.​ടി സ്ഥാ​പി​ച്ച ബോ​ർ​ഡ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ടു​ത്തു​മാ​റ്റി. ചൊ​വ്വാ​ഴ്ച രാ​ത്രി 9.30ഓ​ടു​കൂ​ടി​യാ​ണ് ബോ​ർ​ഡ് എ​ടു​ത്തു​മാ​റ്റി​യ​ത്.

പി.​ഡ​ബ്ല്യു.​ഡി എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ റീ​ന, അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ശ്രീ​ജ​യ​ൻ, സ​മ​ര സ​മി​തി ക​ൺ​വീ​ന​റും ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​യ ഓ​ളി​ക്ക​ൽ ഗ​ഫൂ​ർ, ചെ​യ​ർ​മാ​ൻ പി.​കെ. ഹ​ഖീം, വ്യാ​പാ​രി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ബോ​ർ​ഡ് എ​ടു​ത്തു​മാ​റ്റി​യ​ത്.

ബോ​ർ​ഡ് എ​ടു​ത്തു​മാ​റ്റാ​ൻ എ​ൻ.​ഐ.​ടി അ​ധി​കൃ​ത​ർ​ക്ക് പി.​ഡ​ബ്ല്യൂ.​ഡി അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന്റെ കീ​ഴി​ലു​ള്ള സം​സ്ഥാ​ന പാ​ത 83ൽ ​എ​ൻ.​ഐ.​ടി​യു​ടെ സ​മീ​പ​ത്ത് അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച ബോ​ർ​ഡ് ക​ത്ത് ല​ഭി​ച്ച് ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ എ​ടു​ത്തു മാ​റ്റ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ടു​ത്തു​മാ​റ്റു​മെ​ന്നും ചെ​ല​വ് എ​ൻ.​ഐ.​ടി അ​ധി​കൃ​ത​ർ വ​ഹി​ക്ക​ണ​മെ​ന്നും ക​ത്തി​ലു​ണ്ടാ​യി​രു​ന്നു. 

Tags:    
News Summary - The board established by NIT was removed by the authorities of Public Works Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.