കുറ്റ്യാടി: രണ്ടര വർഷം കൊണ്ട് കേരളത്തിലെ 50 ശതമാനം റോഡുകളും ബി.എം ആൻഡ് ബി.സി (ബിറ്റുമിനസ് മക്കാഡം ആൻഡ് ബിറ്റുമിനസ് കോൺക്രീറ്റ്) നിലവാരത്തിൽ നിർമിക്കാൻ സാധിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കുറ്റ്യാടി വലകെട്ട് -കൈപ്രം കടവ് റോഡ് പ്രവൃത്തി ഉദ്ഘാടനം പെരുവയലിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കുറ്റ്യാടി മണ്ഡലത്തിൽ 17 കിലോമീറ്റർ റോഡിന്റെ നിർമാണം ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പൂർത്തീകരിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ കെ. വിനയരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി, പഞ്ചായത്ത് പ്രസിഡന്റുമാരായ നയീമ കുളമുള്ളതിൽ, ഒ.ടി. നഫീസ, വാർഡ് മെംബർ തായന ബാലാമണി, പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ദേശീയപാത എൻജിനീയർ പി.കെ. മിനി സ്വാഗതവും അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ.പി. ബിന്ദു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.