കാ​യ​ക്കൊ​ടി ക​ണ​യ​ങ്കോ​ടു​

നി​ന്ന്​ വ​നം വ​കു​പ്പ് പി​ടി​കൂ​ടി​യ രാ​ജ​വെ​മ്പാ​ല

കായക്കൊടിയിൽനിന്ന് രാജവെമ്പാലയെ പിടികൂടി

കുറ്റ്യാടി: കായക്കൊടി കണയോങ്കോടുനിന്ന് വനംവകുപ്പ് രാജവെമ്പാലയെ പിടികൂടി. പള്ളിയറത്തൊടിയിൽ ആൾപാർപ്പില്ലാത്ത പറമ്പിൽ തേങ്ങയിടുന്നതിനിടയിലാണ് തൊഴിലാളികൾ പാമ്പിനെ കണ്ടത്. സമീപം തേങ്ങ വീണതോടെ പാമ്പ് പത്തിയുയർത്തി. കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ വാച്ചറും പാമ്പുപിടിത്തക്കാരനുമായ ടി.കെ.വി. ഫൈസൽ, അനുജൻ ഹകീം എന്നിവർ ചേർന്നാണ് പത്തടി നീളവും 23 കിലോ തൂക്കവുമുള്ള പാമ്പിനെ പിടികൂടിയത്. ഫോറസ്റ്റർ കെ.കെ. അമ്മദിന്റെ നേതൃത്വത്തിൽ പാമ്പിനെ കുറ്റ്യാടി റേഞ്ച് ഓഫിസിൽ എത്തിച്ചു. 

Tags:    
News Summary - A king cobra was caught from kayakodi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.