കുറ്റ്യാടി: ഗാർഹിക പീഡനം സംബന്ധിച്ച ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. വേളം പെരുവയലിലെ എം.എം. അഗ്രി പാർക്ക് ഉടമ മടക്ക് മൂലയിൽ അബ്ദുലത്തീഫിനെയാണ് (40) കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നര മാസം മുമ്പ് ഭർത്താവ് മർദിക്കുന്നതായി പരാതി നൽകിയിരുന്നു. തുടർന്ന് സ്വന്തം വീട്ടിലായിരുന്നു. പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിെൻറ ഉത്തരവു പ്രകാരം കഴിഞ്ഞ വ്യാഴാഴ്ച മക്കളെ സന്ദർശിക്കാൻ മടക്ക മൂലയിൽ വീട്ടിൽ എത്തിയപ്പോർ അബ്ദുലതീഫും ബന്ധുക്കളും മർദിച്ചെന്നാണ് പരാതി.
കൈത്തോക്കുപയോഗിച്ച് വെടിവെച്ചതായും നേരിയ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത് എന്നും പരാതിയിൽ പറയുന്നു. മൂന്ന് മക്കൾ ഇവർക്കുണ്ട്. കുറ്റ്യാടി എസ്.ഐ. അറസ്റ്റു ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.