കുറ്റ്യാടി: കഴിഞ്ഞ ചൊവ്വാഴ്ച ഒരാളുടെ ചികിത്സാവശ്യാർഥം ധനസമാഹരണത്തിന് സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിൽ പെങ്കടുത്ത് ഭക്ഷണം കഴിച്ചവർക്ക് വിഷബാധ. മരുതോങ്കര പഞ്ചായത്തിലെ നൂറോളം പേർക്ക് പ്രശ്നങ്ങളുണ്ടായി. മറ്റു പഞ്ചായത്തുകളിലുള്ളവർക്കും റിപ്പോർട്ട് ചെയ്തിട്ടുണ്ടത്രെ. രണ്ടു ദിവസം മുമ്പ് നടന്ന പരിപാടിയായിട്ടും പലർക്കും വയറിളക്കവും പനിയും തുടരുകയാണ്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. അസ്വസ്ഥത ബാധിച്ച എല്ലാവരെയും സന്ദർശിച്ച് മരുന്ന് നൽകിയതായി മരുതോങ്കര പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഒാഫിസർ ഡോ. ആനന്ദ് പറഞ്ഞു. ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്കാണ് കൂടുതൽ പ്രശ്നങ്ങളുണ്ടായതെന്ന് നാട്ടുകാർ പറയുന്നു.
ഉപയോഗിച്ച വെള്ളത്തിെൻറ പ്രശ്നമാണെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, ബിരിയാണി ചില കേന്ദ്രങ്ങളിൽ എത്താൻ വൈകിയപ്പോൾ മസാല കേടായതായിരിക്കുെമന്നാണ് സംഘാടകരുടെ അഭിപ്രായം. സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.