കുറ്റ്യാടി: ടൗണിൽ മരുതോങ്കര റോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ ഇടതടവില്ലാതെ പിഴ ചുമത്തുന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടിയിൽ നാട്ടുകാരുടെയും വ്യാപാരികളുടെയും പ്രതിഷേധം. ടൗണിലെ ഏറ്റവും വീതി കൂടിയ റോഡിന്റെ സൈഡിൽ പാർക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങളടക്കമുള്ളവ വിഡിയോയിൽ പകർത്തി പിഴയിടുന്നതായി ആരോപിച്ച് ആളുകൾ വാഹനം വളഞ്ഞിട്ടു.
കടയിൽനിന്ന് സാധനം വാങ്ങാൻ മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾക്കും പിഴ വീഴുന്നു. തങ്ങളെയങ്ങ് കൊന്നുകള എന്നുപോലും പിഴ വീണവർ ഉറക്കെ പറയുന്നുണ്ടായിരുന്നു. എന്നാൽ, ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തും പൊലീസും പാർക്കിങ് നിരോധിച്ച സ്ഥലത്ത് നിർത്തുന്ന വാഹനങ്ങൾക്കാണ് പിഴയിട്ടതെന്നാണ് അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.