കു​റ്റ്യാ​ടി ഗ്രാ​മ​ന്യാ​യാ​ല​യം പ്ര​വ​ർ​ത്തി​ക്കു​ന്ന പു​രാ​വ​സ്തു​

വ​കു​പ്പി​ന്റെ അ​ധീ​ന​ത​യി​ലു​ള്ള കു​റ്റ്യാ​ടി സ​ബ് ര​ജി​സ്ട്രാ​ർ

ഓ​ഫി​സ്​ കെ​ട്ടി​ടം

കുറ്റ്യാടി ഗ്രാമന്യായാലയത്തിന്റെ ഡയസ് തകർന്നു; കോടതി നടപടികൾ നിർത്തി

കുറ്റ്യാടി: ഗ്രാമന്യായാലയത്തിൽ മജിസ്ട്രേറ്റിന്റെ ഇരിപ്പിടം (ഡയസ്) തകർന്നതിനെ തുടർന്ന് കോടതി നടപടികൾ നിർത്തിവെച്ചു. കുറ്റ്യാടി പഴയ സബ് രജിസ്ട്രാർ ഓഫിസിൽ പ്രവർത്തിക്കുന്ന ഗ്രാമന്യായാലയത്തിലെ ഡയസാണ് തകർന്നത്. ഇതേത്തുടർന്ന് വെള്ളിയാഴ്ചകളിൽ നടത്താറുള്ള കോടതി നടപടികൾ ഇന്നലെ നിർത്തിവെച്ചു.

മുമ്പും ഇത് തകർന്നപ്പോൾ ഗ്രാമപഞ്ചായത്താണ് നന്നാക്കിക്കൊടുത്തതെന്ന് ഭാരവാഹികൾ പറഞ്ഞു. ബ്രിട്ടീഷുകാർ നിർമിച്ച കെട്ടിടം നാലുവർഷം മുമ്പാണ് താൽക്കാലികമായി ഗ്രാമന്യായാലയത്തിനു വേണ്ടി നീതിന്യായ വകുപ്പിന് വിട്ടുകൊടുത്തത്. പുതിയ കെട്ടിടം ഉടൻ കണ്ടെത്താനാവുമെന്നായിരുന്നു അന്ന് ബന്ധപ്പെട്ടവർ പറഞ്ഞത്.

ഗ്രാമങ്ങളിലേക്ക് കോടതി പ്രവർത്തനങ്ങൾ വ്യാപിക്കുക എന്ന ലക്ഷ്യവുമായാണ് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിലെ ഏഴു പഞ്ചായത്തുകൾക്കുവേണ്ടി കുറ്റ്യാടിയിൽ ഗ്രാമന്യായാലയം ആരംഭിച്ചത്. ജില്ലയിൽ കുറ്റ്യാടിയിലും താമരശ്ശേരിയിലും മാത്രമാണ് ഇത്തരം കോടതിയുള്ളത്.

കെട്ടിടം ഉടൻ തിരിച്ചുകിട്ടണമെന്ന നിലപാടിലാണ് വകുപ്പ് അധികൃതർ. കോടതി നടപടികൾ വെള്ളിയാഴ്ചകളിൽ മാത്രമാണെങ്കിലും ജീവനക്കാർ എല്ലാ പ്രവൃത്തിദിവസങ്ങളിലും ഉണ്ടാവും. സൗകര്യപ്രദമായ കെട്ടിടം ലഭിച്ചില്ലെങ്കിൽ ഗ്രാമന്യായാലയം കുറ്റ്യാടിക്ക് നഷ്ടപ്പെടുമെന്ന അവസ്ഥയായിരിക്കുമെന്ന് പറയുന്നു.

കുറ്റ്യാടിയിൽ ജലവിഭവ വകുപ്പിന്റെ വെറുതെ കിടക്കുന്ന സ്ഥലം ന്യായാലയത്തിന് വിട്ടുകിട്ടാൻ ശ്രമിച്ചെങ്കിലും തരില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥരെന്ന് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി പറഞ്ഞു. കുറ്റ്യാടി താലൂക്ക് ആശുപത്രി, വനംവകുപ്പ് ഓഫിസുകൾ എന്നിവ പ്രവർത്തിക്കുന്നത് ജലസേചന വകുപ്പ് വിട്ടുകൊടുത്ത സ്ഥലത്താണ്. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയവും കമ്യൂണിറ്റി ഹാളും പ്രവർത്തിക്കുന്ന കെട്ടിടം വിട്ടുകൊടുക്കാനും നീക്കമുണ്ടായിരുന്നു.

ഇവിടെ പ്രവർത്തിക്കുന്ന പഞ്ചായത്ത് ലൈബ്രറിയും വായനശാലയും മുടങ്ങിപ്പോകുമെന്നതിനാൽ നീക്കം ഒഴിവാക്കുകയായിരുന്നു. നിട്ടൂരിൽ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലം ഉണ്ടെങ്കിലും ടൗണിൽനിന്ന് അകന്ന സ്ഥലമായതിനാൽ നീതിന്യായ വകുപ്പ് ഏറ്റെടുക്കാൻ തയാറല്ലത്രേ.

Tags:    
News Summary - Dais of Kuttiyadi Gramanyayalayam broken-Court proceedings stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.