കുറ്റ്യാടി: കാവിലുമ്പാറ പഞ്ചായത്തിലെ ഓടേരി പൊയിൽ മലമുകളിൽ ജനങ്ങൾക്കും കൃഷിഭൂമിക്കും ഭീഷണിയായി നിന്ന കൂറ്റൻ പാറ റവന്യൂ അധികൃതർ പൊട്ടിച്ചു മാറ്റി. മുമ്പ് ഉരുൾപൊട്ടലുണ്ടായപ്പോൾ മുകളിൽ നിന്ന് താഴേക്ക് സ്വകാര്യ ഭൂമിയിൽ പതിച്ചതാണ്. വർഷക്കാലത്ത് പാറ താഴേക്കു വരുമെന്ന ഭീതിയിലായിരുന്നു ഏറെക്കാലമായി നാട്ടുകാർ.
ഇത് പൊട്ടിക്കാൻ പറമ്പുടമക്ക് അനുവാദമുണ്ടായിരുന്നില്ല. ഇതേ തുടർന്ന് ജില്ല കലക്ടർക്ക് നിവേദനം നൽകി. തുടർന്ന് ജിയോളജി വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. റവന്യൂ വിഭാഗവും പരിശോധിച്ച് പൊട്ടിക്കാൻ തീരുമാനിച്ചു.
പാറ പൊട്ടുമ്പോൾ താഴ്ഭാഗത്തേക്ക് മറിഞ്ഞ് വീണ് അപകടം വരാതിരിക്കാൻ മുൻകരുതലെടുത്തു. വ്യാഴാഴ്ച വടകര ഡെപ്യൂട്ടി തഹസിൽദാറുടെ നേതൃത്വത്തിലാണ് പാറ പൊട്ടിച്ചത്. നാട്ടുകാരനായ വെടിക്കാരനാണ് വിദഗ്ധമായി പൊട്ടിച്ചത്. വില്ലേജ് അധികൃതരും ഗ്രാമപഞ്ചായത്ത് മെംബർമാരും സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.