കുറ്റ്യാടി: ടൗണിൽനിന്ന് തൊട്ടിൽപാലം ഭാഗത്തേക്ക് ആവശ്യത്തിന് ബസുകളില്ലാത്തതിനാൽ യാത്രാക്ലേശം. ബസ്സ്റ്റാൻഡ് അകലെയായതിനാൽ തൊട്ടിൽപാലം റോഡിൽ പെട്രോൾ പമ്പിന് സമീപം ബസ് കാത്തിരിക്കുന്ന നിരവധി യാത്രക്കാരെ കാണാം.
ദീർഘനേരം കാത്തിരിക്കണം ബസ് കിട്ടാൻ. വടകര-തൊട്ടിൽപാലം റൂട്ടിലോടുന്ന ബസുകളാണ് ആശ്രയം. 10 മിനിറ്റ് ഇടവിട്ട് ഈ റൂട്ടിൽ ബസുണ്ടായിരുന്നു.
കോവിഡ് പ്രതിസന്ധി കാരണം കുറെ ബസുകൾ ഓട്ടം നിർത്തിയതാണ് കുറയാൻ കാരണം. ബസുകളില്ലാത്തതിനാൽ യാത്രക്കാർ കൂടുതൽ ചാർജ് നൽകി ഓട്ടോറിക്ഷകൾ ആശ്രയിക്കുകയാണ്. ഈ റൂട്ടിൽ ധാരാളം ഓട്ടോകൾ സർവിസ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.