കുറ്റ്യാടി: കോട്ടയത്ത് വിവാഹത്തിൽ പെങ്കടുത്ത് തിരിച്ചെത്തിയ കാവിലുമ്പാറ മലയോര പ്രദേശത്തെ അഞ്ചുപേർക്ക് കോവിഡ്. വിവാഹത്തിൽ പെങ്കടുത്ത മൂന്നുപേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികൾക്കടക്കം അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
ഇതിൽ മൂന്നുപേർ അഞ്ചാം വാർഡിലും രണ്ടുപേർ രണ്ടാം വാർഡിലുമാണ്. കരിങ്ങാട് വീടിെൻറ കോൺക്രീറ്റിന് ഭക്ഷണം പാകം ചെയ്തയാൾക്കും കോവിഡ് സ്ഥിരീകരിച്ചു.
കോൺക്രീറ്റ് ദിവസം അവിടെ ജോലിക്കും മറ്റുമായി എത്തിയ 69 പേർ സമ്പർക്കപ്പട്ടികയിലുണ്ടെന്ന് കുണ്ടുതോട് പി.എച്ച്.സി മെഡിക്കൽ ഒാഫിസർ അറിയിച്ചു. ഇവർക്ക് ആൻറിജൻ ടെസ്റ്റ് നടത്തും. ആകെ പഞ്ചായത്തിൽ 10 പേർ ചികിത്സയിലുണ്ട്.
നാദാപുരം: ആശങ്ക ഉയർത്തി കോവിഡ് ബാധിതരുടെ എണ്ണം മേഖലയിൽ വർധിച്ചു. നാദാപുരത്ത് ഗ്രാമപഞ്ചായത്ത് അംഗം അടക്കം മൂന്നുപേർക്കും ചെക്യാട് അരീക്കരക്കുന്ന് ബി.എസ്.എഫ് കേന്ദ്രത്തിലെ അഞ്ച് ജവാന്മാർക്കും എടച്ചേരി തണൽ അഗതി മന്ദിരത്തിലെ 12 പേർക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ബി.എസ്.എഫ് കേന്ദ്രത്തിൽ ഇതോടെ 11 പേർക്ക് രോഗം ബാധിച്ചു.
ഇതു കൂടാതെ പുറമേരി (1), തൂണേരി (2), വാണിമേൽ (1), വേളം (1) വീതം കേസുകളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസം നാദാപുരത്ത് നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിലാണ് പോസിറ്റിവായത്. വിവിധ സ്ഥലങ്ങളിലായി സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന 121 പേർക്കാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.