പരിക്കേറ്റ ജ​ലീ​ൽ

കുറ്റ്യാടിയിൽ ഓട്ടോ ഡ്രൈവർക്കുനേരെ ഗുണ്ട ആക്രമണം

കു​റ്റ്യാ​ടി: ടൗ​ണി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​ക്കു​നേ​രെ രാ​ത്രി​യി​ൽ ഗു​ണ്ട ആ​ക്ര​മ​ണം. ഓ​ട്ടോ അ​ടി​ച്ചു​ത​ക​ർ​ത്ത​താ​യും പ​രാ​തി. അ​ടു​ക്ക​ത്ത് കാ​ഞ്ഞി​ര​ക്കു​ന്നു​മ്മ​ൽ ജ​ലീ​ലി​നാ​ണ് (49) അ​ജ്ഞാ​ത​ന്റെ ചു​റ്റി​ക​കൊ​ണ്ടും മ​റ്റു​മു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

ക​ത്തി​യു​മാ​യി വ​രു​ന്ന ആ​ക്ര​മി​യെ സി​നി​മ സ്റ്റൈ​ലി​ൽ ജ​ലീ​ൽ നേ​രി​ടു​ന്ന രം​ഗം പ​രി​സ​ര​ത്തെ സി.​സി.​ടി.​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഉ​ച്ച​ത്തി​ൽ നി​ല​വി​ളി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ടൗ​ൺ വി​ജ​ന​മാ​യ​തി​നാ​ൽ ആ​രും സ​ഹാ​യ​ത്തി​നെ​ത്തി​യ​ല്ല. ക​ട​ന്നു​പോ​യ വാ​ഹ​ന​യാ​ത്ര​ക്കാ​രും നി​ർ​ത്താ​തെ പോ​കു​ന്ന​ത് കാ​ണാം.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടി​ന് പ്ര​ധാ​ന ക​വ​ല​യി​ലാ​ണ് സം​ഭ​വം. ന​മ്പ​ർ പ്ലേ​റ്റ് മ​റ​ച്ച ബു​ള്ള​റ്റി​ൽ എ​ത്തി​യ ആ​ളാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് ഡ്രൈ​വ​ർ പ​റ​ഞ്ഞു. ജ​ലീ​ലി​ന്റെ ഫോ​ൺ ആ​ക്ര​മി ത​ക​ർ​ത്തു. സ്ഥി​ര​മാ​യി ടൗ​ണി​ൽ രാ​ത്രി സ​ർ​വി​സ് ന​ട​ത്തു​ന്ന ആ​ളാ​ണ് ജ​ലീ​ൽ. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത​താ​യി കു​റ്റ്യാ​ടി പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Gangster attack on auto driver in Kuttiyadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.