ഗോ​ൾ​ഡ് പാ​ല​സ് ജ്വ​ല്ല​റി ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സ​ർ​വ​ക​ക്ഷി സ​മ​ര​സ​ഹാ​യ സ​മി​തി ന​ട​ത്തി​യ റാ​ലി

ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: താക്കീതായി സമര പ്രഖ്യാപന റാലി

കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായവർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സർവകക്ഷി സമരസഹായസമിതി നടത്തിയ കൂറ്റൻറാലി ഉടമകൾക്കും, പ്രതികൾക്കും താക്കീതായി. ആറുമാസമായി സമരംചെയ്യുന്ന ആക്ഷൻ കമ്മിറ്റിയെയും ഇരകളെയും സഹായിക്കാൻ രൂപവത്കരിച്ച സമിതിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽനിന്ന് കുളങ്ങരത്താഴയിലേക്ക് നടത്തിയ മാർച്ചിൽ വൻജനാവലി പങ്കെടുത്തു.

പൊതുയോഗത്തിൽ ചെയർമാൻ ശ്രീജേഷ് ഊരത്ത്, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ലതിക, കെ.പി.സി.സി സെക്രട്ടറി പി.എം. നിയാസ്, മുസ്‍ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ്‌ സി.പി.എ. അസീസ്, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് മെംബർ കെ.കെ. ദിനേശൻ, മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി, എം.കെ. ശശി, പി.കെ. സുരേഷ്, പി. സുബൈർ, എൻ.കെ. മൂസ, ഇ.എ. റഹ്‌മാൻ, ഇ. മുഹമ്മദ്‌ ബഷീർ, സീനത്ത് ഹമീദ് എന്നിവർ സംസാരിച്ചു.

ചെവ്വാഴ്ച മുതൽ ആക്ഷൻ കമ്മിറ്റിക്കൊപ്പം സർവകക്ഷി സമര സഹായ സമിതിയും സമരത്തിനിറങ്ങുമെന്ന് നേതാക്കൾ അറിയിച്ചു. 

Tags:    
News Summary - Gold Palace Jewelery Investment Fraud: Protest Rally As Warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.