കുറ്റ്യാടി: തകർന്ന് തീരുന്ന അങ്ങാടി സ്രാമ്പി- തട്ടാർകണ്ടിത്താഴ പാലം റോഡ് നന്നാക്കാനുള്ള സർക്കാർ ഫണ്ടുകൾ വാഗ്ദാനത്തിലൊതുങ്ങിയപ്പോൾ ഗതാഗതയോഗ്യമക്കാൻ ഗുണഭോക്താക്കൾ രംഗത്തിറങ്ങുന്നു. കുറ്റ്യാടി ടൗണിനെ മരുതോങ്കര പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് അറ്റകുറ്റപ്പണി നടത്താൻ ഓംബുഡ്സ്മാൻ വരെ ഇടപെട്ടതാണ്. എന്നിട്ടും ഫലം കണ്ടില്ല.
കാലവർഷത്തിൽ തകർന്നുപോയ റോഡ് വർഷങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാത്തതിനാൽ ഓംബുഡ്സ്മാന് പരാതി നൽകിയിരുന്നു. ഉടൻ നവീകരിക്കാൻ പഞ്ചായത്തിനോട് ആവശ്യപ്പെട്ടതാണ്. തുടർന്ന് പഞ്ചായത്ത് 10 ലക്ഷം വകയിരുത്തി. പിന്നീട് എം.പി ഫണ്ടിലും തുക വാഗ്ദാനം ചെയ്തു. ഇതോടെ പഞ്ചായത്ത് ഫണ്ട് ലഭിക്കാൻ സാധ്യതയില്ലെന്നായി. സാങ്കേതിക കാരണങ്ങളാൽ എം.പി ഫണ്ടും കിട്ടിയില്ല. ഇതോടെയാണ് വാരിക്കുഴികൾ നിറഞ്ഞ് ഓട്ടോറിക്ഷകൾ പോലും പോകാത്ത റോഡ് നന്നാക്കാൻ നാട്ടുകാർ രംഗത്തിറങ്ങിയത്. ശനിയാഴ്ച രാവിലെ പ്രവൃത്തി ആരംഭിക്കും. കുഴികൾ കോൺക്രീറ്റ് ചെയ്ത് അടക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.