സ്വാതന്ത്ര്യദിനം പാലിയേറ്റീവിനൊപ്പം ആഘോഷിച്ച് ജാലകം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

ചേരാപുരം: വേളം ഹയർ സെക്കൻഡറി സ്കൂൾ 2006 ബാച്ച് ജാലകം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സ്വാതന്ത്ര്യ ദിനം പാലിയേറ്റീവ് രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന വേളം പാലിയേറ്റീവ് സെന്ററി നൊപ്പം ആഘോഷിച്ചു. കിടപ്പിലായ രോഗികൾക്ക് ആവശ്യമായ ഓക്സിജൻ കോൺസന്ററേറ്റർ , എയർ ബെഡ്,വീൽ ചെയർ, വാക്കർ, വാക്കിംഗ് സ്റ്റിക് തുടങ്ങിയ ഉപകരണങ്ങൾ ജാലകം 2006 കൂട്ടായ്മയുടെ പ്രതിനിധികളായ ഷംസു മുണ്ടക്കൽ , ഷഹനാസ് പുതുശ്ശേരി എന്നിവർ പാലിയേറ്റീവ് ചെയർമാൻ എൻ.വി അബ്ദുല്ല മാസ്റ്റർക്ക് കൈമാറി.

കഴിഞ്ഞ ജൂലൈ 9 ന് നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം ജാലകം 2006 ന്റെ ഭാഗമായാണ് കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കാരുണ്യ പ്രവർത്തന മേഖലയിൽ സജീവ സാന്നിധ്യമായി ജാലകം കൂട്ടായ്മ തുടർന്നും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ ലബീബ് പൂമുഖം അധ്യക്ഷത വഹിച്ചു. യുവ കവിയത്രി നബ് ല റിയാസ് സ്വാതന്ത്ര്യ ദിന കവിത ആലപിച്ചു . വാർഡ് മെമ്പർ അസീസ് കിണറുള്ളതിൽ, ടി.എം മൂസ മാസ്റ്റർ,സി എ കരീം,വി അമ്മത് മാസ്റ്റർ, സുഫൈദ് ആറങ്ങാട്ട്, ലിജീഷ്, യൂസുഫ് കെ.വി, സഫ്‌വാൻ, റാഫി , എ ടി അമ്മത് ഹാജി, ടി.പി സൂപ്പി ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആസിഫ് അനന്തോത്ത് സ്വാഗതവും അഭിജിത്ത് നന്ദിയും പറഞ്ഞു.

Tags:    
News Summary - Indipendence day celebration news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.