കുറ്റ്യാടി: തളീക്കരയിൽ തടയണയിൽ വീണ പിഞ്ചുകുഞ്ഞിന് പന്ത്രണ്ടുകാരനായ വിദ്യാർഥി രക്ഷകനായി. കൂട്ടൂർ മാങ്ങോട്ട്താഴ നാലടിയോളം ആഴമുള്ള തോട്ടിലെ തടയണയിൽ വീണ സമീപ വാസിയായ നാലു വയസ്സുകാരനെ ജീവൻ പണയംവെച്ചാണ് മാണിക്കോത്ത് റഹീമിന്റെ മകനും കുറ്റ്യാടി എം.ഐ.യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയുമായ നിഹാദ് രക്ഷിച്ചത്.
ഉച്ചസമയത്ത് വീട്ടുകാരറിയാതെ വെള്ളക്കെട്ടിന്റെ ഭാഗത്തേക്ക് നടന്ന കുട്ടി കാലുതെറ്റി വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. മിനിറ്റുകളോളം കിടന്ന് പിടഞ്ഞ കുട്ടിയുടെ കൈ അതുവഴി വന്ന നിഹാദിന്റെ കണ്ണിൽ പെടുകയായിരുന്നു. കൂടെയുള്ളവർ വരാൻ കാത്തുനിൽക്കാതെ നിഹാദ് എടുത്തുചാടി കുഞ്ഞിനെ രക്ഷിക്കുകയാണുണ്ടായത്.
കല്ലരച്ചിക്കുണ്ട് എന്ന വെള്ളച്ചാട്ടം കൂടിയുള്ള തോട്ടിൽ വേനൽക്കാലത്ത് പരിസര പ്രദേശങ്ങളിൽനിന്നുപോലും ആളുകൾ കുളിക്കാനെത്തും. കോവിഡ് കാലത്ത് ഇവിടെ കുളിക്കുന്നത് ആരോഗ്യവകുപ്പും പഞ്ചായത്തും നിരോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.