കുറ്റ്യാടി: നിർമാണ തൊഴിലുകളിൽ ആധിപത്യം നേടിയ അന്തർസംസ്ഥാന തൊഴിലാളികൾ അടക്കപറിയിലും ആധിപത്യം സ്ഥാപിക്കുന്നു. അടുത്ത കാലം വരെ മരം കയറാൻ പേടിയായിരുന്നു അന്തർസംസ്ഥാന തൊഴിലാളികളിൽ പലർക്കും. എന്നാൽ, മലയാളികളായ പരമ്പരാഗത അടക്ക പറിക്കാരെ വെല്ലുന്ന രീതിയിൽ കവുങ്ങ് കയറാൻ ഇവർ പരിശീലനം നേടി.
അസംകാരാണ് ഇവരിൽ ഏറെയും. അടക്കപറി സീസണിൽ മാത്രം വന്ന് തൊഴിലെടുക്കുന്നവരുമുണ്ട്. കമുക് എണ്ണത്തിനാണ് കൂലിവാങ്ങുന്നത് . ദിവസം രണ്ടായിരത്തിലധികം രൂപ സമ്പാദിക്കുന്നവരുണ്ട്. മലയാളികൾ ഉച്ചവരെ മാത്രം കമുക് കയറുമ്പോൾ ഇവർ ൈവകീട്ടുവരെ പണി ചെയ്യാൻ തയാറാണ്. തുണികൊണ്ടാണ് തളപ്പുകൾ കെട്ടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.