കുറ്റ്യാടി: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിലെത്താനുള്ള റോഡുകൾ മൂന്നും ദുർഘടം. പേരാമ്പ്ര ഭാഗത്തു നിന്ന് വരുന്നവർക്ക് ആശ്രയമായ ചവറാമുഴി പാലം റോഡ് വീതി കറവായതിനാൽ വലിയ വാഹനങ്ങൾക്ക് കേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ കഴിയില്ല.
കുറ്റ്യാടി വഴി വരുന്നവർക്ക് ആശ്രയമായ മരുതോങ്കര നീർപാലം റോഡും ഇതേ അവസ്ഥയിലാണ്. വലിയ വാഹനങ്ങൾക്ക് കുറ്റ്യാടി -മുള്ളൻകുന്ന് റോഡ് വഴി കേന്ദ്രത്തിലെത്താമെങ്കിലും റോഡ് തുടക്കം മുതൽ തകർച്ചയിലാണ്. മധ്യഭാഗത്ത് റീടാർ ചെയ്തിട്ടുണ്ടെങ്കിലും അവസാന ഭാഗം പൊളിഞ്ഞുകിടക്കുന്നു.
മരുതോങ്കര നീർപാലം മുതൽ ടൂറിസം കേന്ദ്രം വരെയുള്ള കനാൽ റോഡ് അടുത്ത കാലത്താണ് റീടാർ ചെയ്തത്. നിർമാണത്തിലെ ക്രമക്കേട് കാരണം റോഡ് ഒറ്റ മഴക്കു തന്ന പൊളിഞ്ഞു. വനം വന്യജീവി വകുപ്പ് 2020 ഫെബ്രുവരിയിലാണ് റോഡ് നവീകരിച്ച് ഉദ്ഘാടനം നടത്തിയത്.
പറ്റെ പൊളിഞ്ഞുപോയ റോഡ് വീണ്ടും നന്നാക്കിയെങ്കിലും അതും തകർന്ന നിലയിലാണ്. വനത്തിനകത്തു കൂടിയുള്ള മുള്ളൻകുന്ന് റോഡ് ഉഴുതുമറിച്ചപോലെയായിട്ടുണ്ട്. ഇനി റീടാർ ചെയ്യുന്നതിനു പകരം കോൺക്രീറ്റ് ചെയ്താൽ മതിയെന്ന തിരിച്ചറിവുവന്നതോടെ 50 മീറ്റർ ഇത്തവണ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ബാക്കി ഭാഗമാണ് തകർന്നുകിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.