കുറ്റ്യാടി: ഇൗ മാസം മൂന്നിന് മരുതോങ്കര ജാനകിക്കാട്ടിൽ നാലംഗ സംഘം പീഡിപ്പിച്ച പതിനേഴുകാരിയെ, ഈ സംഘത്തിൽ ഉൾപ്പെട്ടയാളും മറ്റൊരാളും ചേർന്ന് ചെമ്പനോടയിൽ പീഡിപ്പിച്ചതായി പരാതി. ഒക്ടോബർ 16നാണ് പീഡനമുണ്ടായത്.
ജാനകിക്കാട് കേസിൽ റിമാൻഡിലുള്ള െമായിലോത്തറൽ രാഹുൽ(22), കായക്കൊടി പാലോളി മാവിലെപ്പാടി മെർവിൻ(22)എന്നിവർ പീഡിപ്പിച്ചതായി കുട്ടി മൊഴി നൽകിയതിനെ തുടർന്ന് മെൽവിനെ പേരാമ്പ്ര ഡിവൈ.എസ്.പി ജയൻ ഡൊമിനിക് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.
സംഭവം പെരുവണ്ണാമൂഴി സ്റ്റേഷൻ പരിധിയിലായതിനാൽ അവിടെ രജിസ്റ്റർ ചെയ്ത കേസന്വേഷണം പേരാമ്പ്ര ഡി.വൈ.എസ്പിക്ക് കൈമാറുകയായിരുന്നു. മെർവിനെ കോഴിക്കോട് പോക്സോ സ്പെഷൽ കോടതി ജഡ്ജി മുമ്പാകെ ഹാജരാക്കി. രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
ജാനകിക്കാട് കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ ഇപ്പോൾ കോഴിക്കോട് ജില്ല ജയിലിൽ റിമാൻഡിലാണ്. രാഹുലിനെ വിട്ടുകിട്ടാൻ പൊലീസ് ഹരജി നൽകും. കൂടുതൽ അന്വേഷണത്തിനായി പ്രതികൾ നാലുപേരെയും വിട്ടുകിട്ടാൻ നാദാപുരം എ.എസ്.പിയും പോക്സോ കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.
പെൺകുട്ടി കൗൺസലിങ്ങിനിടെയാണ് ചെമ്പനോടയിലും പീഡിപ്പിച്ച വിവരം വെളിപ്പെടുത്തുന്നത്. കായക്കൊടി ആക്കൽ പാലോളി അക്ഷയ്(22), മരുതോങ്കര െമായിലോത്തറ െതേക്കപറമ്പത്ത് സായൂജ്(24), അടുക്കത്ത്പാറച്ചാലിൽ ഷിബു(34) എന്നിവരാണ് റിമാൻഡിലുള്ള മറ്റുള്ളവർ. പീഡനവിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതിനാലാണ് വിവരം പുറത്തറിയാൻ ഇത്രയും ൈവകിയതെന്ന് പറയുന്നു. പെൺകുട്ടിക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തണമെന്ന് വ്യാഴാഴ്ച കുട്ടിയുടെ വീട് സന്ദർശിച്ച ബാലാവകാശ കമീഷൻ അധ്യക്ഷൻ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.