കുറ്റ്യാടി: േഗാൾഡ് പാലസ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പു കേസിൽ ഡൽഹിയിൽ അറസ്റ്റിലായ ഉടമകളെ കുറ്റ്യാടിയിലെത്തിച്ചു. ഖത്തറിൽ വ്യാപാരികളായ കുളങ്ങരത്താഴ കച്ചേരി കെട്ടികെട്ടിയപറമ്പത്ത് ഹമീദ് (55), മീത്തലെ തയ്യുള്ളതിൽ മുഹമ്മദ് (51) എന്നിവരെയാണ് കരിപ്പൂർ വിമാനത്താവളം വഴി കുറ്റ്യാടിയിൽ എത്തിച്ചത്. കുറ്റ്യാടി സ്റ്റേഷൻ വാഹനത്തിൽ പന്ത്രണ്ട് മണിയോടെ എത്തിച്ച ഇരുവരെയൂം വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷം നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഡൽഹി വിമാനത്താവളത്തിൽ എത്തിയ ഇവരെ കഴിഞ്ഞ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കോടതി ഇരുവരെയും ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജ്വല്ലറി പ്രതിസന്ധിക്കിടയിൽ ഇവർ ഖത്തറിലേക്ക് കടന്നിരുന്നു. തുടർന്നാണ് ജ്വല്ലറി പൂട്ടുകയും നിക്ഷേപകർ അഞ്ച് ഉടമകളുടെ പേരിൽ പരാതി നൽകുകയും ഇവർക്കെതിരെ പൊലീസ് കേസെടുത്തത്. പൊലീസ് ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ഇരുവരും നാട്ടിലേക്ക് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.