കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസ് അന്വേഷണം ഉൗർജിതമാക്കുന്നതിന് സർക്കാർ സഹായം തേടി നിക്ഷേപകർ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകി. ജ്വല്ലറിയിൽനിന്ന് എടുത്തുമാറ്റിയ സ്വർണാഭരണങ്ങൾ കണ്ടെത്തുക, ജീവനക്കാരെ ചോദ്യംചെയ്ത് സത്യം പുറത്തുകൊണ്ടുവരുക, ജ്വല്ലറിയിലെ സി.സി.ടി.വി കാമറ തുറന്ന് പരിശോധിക്കുന്നതിലെ ദുരൂഹത നീക്കുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനമാണ് നൽകിയത്.കുറ്റ്യാടിയിൽ ഒൗദ്യോഗിക സന്ദർശനാർഥം എത്തിയ മന്ത്രി നിക്ഷേപകരുമായി അര മണിക്കൂറോളം ചർച്ച നടത്തി.
സി.പി.എം ജില്ല സെക്രട്ടറി പി.മോഹനനും ഒപ്പമുണ്ടായിരുന്നു. സ്ത്രീകളടക്കമുള്ള ധാരാളം നിക്ഷേപകർ മന്ത്രിയെ കാണാനെത്തിയിരുന്നു.ജ്വല്ലറിയിൽനിന്ന് കാണാതായ സ്വർണം ഉടമകൾ എടുത്തു കൊണ്ടുപോയതാവും എന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്. അതു കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. മൂന്നു ജ്വല്ലറികളിലുമായി 30 കിലോ സ്വർണമെങ്കിലും വേണ്ടസ്ഥാനത്ത് മൂന്നിടത്തുമായി രണ്ടര കിലോ മാത്രമാണ് പൊലീസിന് ലഭിച്ചത്. ജ്വല്ലറിയിലെ പ്രധാന ജീവനക്കാരെ പൊലീസ് വേണ്ട രീതിയൽ ചോദ്യംെചയ്യാതെ വിട്ടയക്കുകയാണുണ്ടായത്. ഇവർ അറിയാതെ സ്വർണം എവിടേക്കും േപാകില്ല. അതിൽ ഉടമകളുടെ ബന്ധുക്കളുമുണ്ട്.
ചിലർ ഗൾഫിലേക്ക് കടന്നതായി സംശയിക്കുന്നതായും നിക്ഷേപകർ പറഞ്ഞു. സംഭവം നടന്ന് 40 ദിവസത്തോളമായിട്ടും ജ്വല്ലറി പൂട്ടുന്ന ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പോലും ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആക്ഷൻ കമ്മിറ്റി ചെയർമാൻ ജിറാഷ് പേരാമ്പ്ര, ജന.കൺവീനർ പി. സുബൈർ, സനൂപ് കടിയങ്ങാട്, നൗഫൽ ദേവർകോവിൽ, മഹ്ബൂബ് പുഞ്ചങ്കണ്ടി, സീനത്ത് കുളങ്ങരത്താഴ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.