കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് മുസ്ലിം ലീഗോ മഹല്ല് കമ്മിറ്റികളോ മുൻകൈയെടുത്തിരുന്നെങ്കിൽ പരിഹരിക്കാമായിരുന്നെന്ന് സി.പി.എം. നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കുളങ്ങരത്താഴ നടത്തിയ ശ്രദ്ധക്ഷണിക്കൽ സദസ്സിൽ പ്രസംഗിച്ചവരാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
കോടികളുടെ നിക്ഷേപം സ്വീകരിച്ചശേഷം പ്രതിസന്ധിയിലായതോടെ ജ്വല്ലറി പൂട്ടി ഉടമകൾ മുങ്ങിയപ്പോൾ പരിഭ്രാന്തരായ നിക്ഷേപകർ, ജ്വല്ലറി ഉടമകൾ ഭൂരിപക്ഷവുമുള്ള മുസ്ലിം ലീഗിനെയും മഹല്ല് ഭാരവാഹികളെയും കോൺഗ്രസിനെയും സമീപിച്ച് നിക്ഷേപം തിരിച്ചുകിട്ടാൻ സഹായമാവശ്യപ്പെട്ടെങ്കിലും ലഭിക്കാത്തതിനാലാണ് അവർ സി.പി.എമ്മിനെ സമീപിച്ചത്. ജില്ല സെക്രട്ടറിയുടെ നേതൃത്വത്തിൽ പാർട്ടി ഇരകൾക്കുവേണ്ടി രംഗത്തിറങ്ങുകയായിരുന്നെന്നും പറഞ്ഞു. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം കെ.കെ. ദിനേശൻ, ഏരിയ സെക്രട്ടറി കെ.കെ. സുരേഷ്, കമ്മിറ്റി അംഗങ്ങളായ എ.എം. റഷീദ്, എം.കെ. ശശി എന്നിവർ സംസാരിച്ചു. കെ. പ്രമോദ് സ്വാഗതവും എം.പി. കേളപ്പൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.