കുറ്റ്യാടി: ഇപ്പോൾ കേരളം ഭരിക്കുന്നത് 4സി.കളാണെന്ന് യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ. കമ്യൂണിസം, കമീഷൻ, കൺസൽട്ടൻസി, കറപ്ഷൻ എന്നിയവാണ് ആ നാല് സികളെന്ന് അദ്ദേഹം പറഞ്ഞു.
കുറ്റ്യാടിയിൽ യു.ഡി.എഫ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തീ രാജ് നിയമ പ്രകാരം പഞ്ചായത്തുകൾക്ക് ലഭിച്ച അധികാരങ്ങൾ പലതും ഇൗസർക്കാർ കവർന്നെടുത്തു.
യു.ഡി.എഫ്.അധികാരത്തിലെത്തിയാൽ അവയെല്ലാം പുനസ്ഥാപിക്കുമെന്നും പറഞ്ഞു. സി.വി.മൊയ്തു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി.സെക്രട്ടറി വി.എം. ചന്ദ്രൻ, മെംബർ കെ.ടി. ജയിംസ്, വാർഡ് സ്ഥാനാർഥി എ.സി. അബ്ദുൽമജീദ്, ജില്ല പഞ്ചായത്ത് സ്ഥാനാർഥി പനയുള്ളകണ്ടി സാജിദ, േബ്ലാക്ക് പഞ്ചായത്ത് സ്ഥാനാർഥി കെ.കെ. ഷമീന, കെ.ഇ. ഫൈസൽ, കെ.സി. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.