കുറ്റ്യാടി: അങ്ങാടി മധ്യത്തിലെ പൊലീസ് സ്റ്റേഷൻ കാടുമൂടി. മെയിൻ റോഡിന് തൊട്ടടുത്ത് അടുത്തിടെ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ ചുറ്റുപാടുമാണ് കാട് തിങ്ങിനിറഞ്ഞിരിക്കുന്നത്. മുമ്പ് സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിലും പൊലീസുകാരും ശ്രമദാനം നടത്തി കാട് വെട്ടിത്തെളിക്കാറുണ്ടായിരുന്നു.
സ്റ്റേഷൻ വളപ്പിൽ മെയിൻറോഡ് ഭാഗത്ത് പഴയ മൺമതിലാണുള്ളത്. ഇതിനാൽ കാടും വള്ളികളും യഥേഷ്ടം പടർന്നുപിടിക്കുന്നുണ്ട്. പൊലീസുകാർ ഇഴജന്തുക്കളെ പേടിക്കേണ്ട സ്ഥിതിയാണ്. വില്ലേജ് ഓഫിസിന് സമീപം പഴയ ക്വാർട്ടേഴ്സുകൾ പൊളിച്ചഭാഗത്തും കാട് നിറഞ്ഞിട്ടുണ്ട്. വിശാലമായ സ്ഥലം ക്വാർട്ടേഴ്സുകൾ ഉണ്ടാക്കാതെ വെറുതെ കിടക്കുമ്പോൾ ഓഫിസർമാരടക്കം വാടക വീടുകളിൽ താമസിക്കേണ്ട അവസ്ഥയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.