സമ്പൂർണ കേരഗ്രാമമായി കുറ്റ്യാടി മണ്ഡലം മാറും -മന്ത്രി പി. പ്രസാദ്

വി​ല്യാ​പ്പ​ള്ളി: സം​സ്ഥാ​ന​ത്തെ സ​മ്പൂ​ർ​ണ കേ​ര​ഗ്രാ​മ​ങ്ങ​ളു​ള്ള പ്ര​ദേ​ശ​മാ​യി കു​റ്റ്യാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം മാ​റു​മെ​ന്ന് കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ മ​ന്ത്രി പി. ​പ്ര​സാ​ദ്.

വി​ല്യാ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കേ​ര​ഗ്രാ​മം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ല​ത്തി​ൽ കേ​ര​ഗ്രാ​മം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ത്ത ആ​യ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ കൂ​ടി പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.

കു​റ്റ്യാ​ടി തേ​ങ്ങ​യു​ടെ ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞ​ത് സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തു​മെ​ന്നും തു​ള്ളി ന​ന​യു​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് ഘ​ട്ടം​ഘ​ട്ട​മാ​യി സ​ഹാ​യം ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നാ​ളി​കേ​ര ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ​യും സ​ഹാ​യ​വും കൃ​ഷി വ​കു​പ്പ് ന​ൽ​കും. നാ​ളി​കേ​ര​ത്തി​ൽ​നി​ന്നും മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​തി​ർ​ന്ന ക​ർ​ഷ​ക​ൻ കൊ​ട​ക​നാ​ണ്ടി കു​മാ​ര​നെ മ​ന്ത്രി ആ​ദ​രി​ച്ചു. തെ​ങ്ങു​ക​യ​റ്റ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ​വും ന​ട​ന്നു. ഒ.​കെ. കൃ​ഷ്ണ​നു​ണ്ണി, കെ. ​ലി​സി ആ​ന്റ​ണി, ജി​ല്ല പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ കെ.​വി. റീ​ന, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് പൂ​ള​ക്ക​ണ്ടി മു​ര​ളി, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​കെ. സി​മി, കെ. ​സു​ബി​ഷ, കെ. ​ര​ജി​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എം.​കെ. റ​ഫീ​ഖ്, ഒ.​എം. ബാ​ബു, സു​ബീ​ഷ് പു​തി​യെ​ടു​ത്ത്, വാ​ർ​ഡ് അം​ഗം ഇ​ബ്രാ​ഹീം പു​ത്ത​ല​ത്ത്, വി.​കെ. സി​ന്ധു, കെ.​കെ. വി​നോ​ദ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​ല്യാ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​കെ. ബി​ളു​ള സ്വാ​ഗ​ത​വും ടി. ​പു​ഷ്പ ഹെ​ൻ​സ​ന​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Kuttyadi will become a complete Keragramam - Minister P. Prasad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.