കുറ്റ്യാടി: കായക്കൊടി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് വിമതനായ പൂളക്കണ്ടി വാർഡംഗം കുമ്പളംകണ്ടി അമ്മദ് തോറ്റു. മുസ്ലിംലീഗ് തളീക്കര വാർഡ് മെംബർ എം.ടി. കുഞ്ഞബ്ദുല്ല വോെട്ടടുപ്പിന് എത്താത്തതാണ് അമ്മദ് പരാജയപ്പെടാൻ കാരണമായി പറയുന്നത്.
ഇേതാടെ സി.പി.എമ്മിലെ ഉമ ഒന്നിനെതിരെ മൂന്നു േവാട്ടുകൾക്ക് ചെയർപേഴ്സനായി. മുസ്ലിംലീഗ് മെംബർ വോട്ട് ചെയ്തിരുന്നെങ്കിൽ അമ്മദിനും ഉമക്കും തുല്യ വോട്ട് ലഭിക്കുമായിരുന്നു. തുടർന്ന് നറുക്കെടുപ്പ് നടന്നിരുന്നെങ്കിൽ ജയിക്കുമെന്ന പ്രതീക്ഷയായിരുന്നു അമ്മദിനും യു.ഡി.എഫ് നേതാക്കൾക്കും.
എന്നാൽ, പൂളക്കണ്ടി വാർഡിൽ സ്വതന്ത്ര വിമത സ്ഥാനാർഥിയായി മത്സരിച്ച് ലീഗ് സ്ഥാനാർഥിയെ തോൽപിച്ചതിൽ പ്രതിഷേധിച്ചാണ് കുഞ്ഞബ്ദുല്ല വിട്ടുനിന്നതെന്ന് പൂളക്കണ്ടി വാർഡിലെ ശാഖ മുസ്ലിംലീഗ് ഭാരവാഹികൾ പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി മെംബർ തെരഞ്ഞെടുപ്പിൽ തനിക്ക് വോട്ട് ചെയ്ത മെംബർ ചെയർമാൻ സ്ഥാനത്ത് വോട്ട് ചെയ്യാത്തതിൽ ദുരൂഹതയുണ്ടെന്ന് കുമ്പളംകണ്ടി അമ്മദ് പറഞ്ഞു. ഇപ്പോൾ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനായി ജയിച്ച ഉമയുടെ വോട്ട് മെംബർ തെരഞ്ഞെടുപ്പിൽ അസാധുവായതിനാലാണ് അമ്മദിനും ഉമക്കും തുല്യ വോട്ടുണ്ടാകാൻ കാരണം. പൂളക്കണ്ടി ജനറൽ വാർഡായിട്ടും വനിതയെ മത്സരിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് കുമ്പളംകണ്ടി അമ്മദ് വിമതനായി മത്സരിച്ച് ജയിച്ചത്. എൽ.ഡി.എഫ് അമ്മദിന് നിരുപാധികം പ്രസിഡൻറ് സ്ഥാനം വാഗ്ദത്തം ചെയ്തിരുന്നു. എന്നിട്ടും പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അമ്മദിെൻറ പിന്തുണ യു.ഡി.എഫിനായിരുന്നു. ഇതേതുടർന്ന് നടന്ന നറുക്കെടുപ്പിൽ പ്രസിഡൻറ് സ്ഥാനം എൽ.ഡി.എഫിനും വൈസ് പ്രസിഡൻറ് സ്ഥാനം യു.ഡി.എഫിനുമാണ് ലഭിച്ചത്. എന്നിട്ടും അമ്മദിനെ മുസ്ലിംലീഗ് ലീഗ് മെംബർ പിന്തുണക്കാത്തതിൽ നിരാശയിലാണ് പഞ്ചായത്തിലെ യു.ഡി.എഫ് നേതൃത്വം. മുസ്ലിംലീഗ് അംഗം േവാട്ട് ചെയ്യാനെത്താതിരുന്നത് ഒരു മണ്ഡലം ഭാരവാഹിയുടെ ഇടപെടൽ മൂലമാണെന്നും അതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് മുസ് ലീഗ് നേതൃത്വം രാജിവെക്കുന്നതായി മേൽ കമ്മറ്റിയെ അറിയിച്ചതായും അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.