കുറ്റ്യാടി: പൊതുമരാമത്ത് വകുപ്പ് കിഫ്ബി മുഖേന നടപ്പാക്കുന്ന മലയോര ഹൈവേയുടെ അളവെടുപ്പ് തുടങ്ങി. പ്രവൃത്തി ടെൻഡർ ചെയ്ത നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ മുടിക്കൽ പാലം മുതൽ തൊട്ടിൽപ്പാലം ടൗൺവരെ 14 കിലോമീറ്റർ റോഡാണ് അളക്കുന്നത്. 48 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 12 മീറ്റർ വീതിയിലാണ് റോഡ് നിർമാണം.
യു.എൽ.സി.സി.എസാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ ബാബു കാട്ടാളി അധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, നരിപ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ബീന, എൻ.കെ. ലീല, വി. നാണു. ഷീജ നന്ദനൻ, അൽഫോൺസ റോബിൻ, ഷാജു ടോം, ടി. ശശി, വി.ടി. അജിത, സക്കീന ഹൈദർ, മിനി. പി. അസീസ്, കെ.ആർ.എഫ്.ബി.എ. എക്സി. പി. റജീന, എ.ഇ. വിഷ്ണു,. ടി.പി. പവിത്രൻ, സുധീഷ് എടാനി, അഹമ്മദ് മുള്ളമ്പത്ത് പങ്കെടുത്തു.
27, 28 നരിപ്പറ്റ, ഫെബ്രുവരി രണ്ട്, മൂന്ന് കായക്കൊടി, ഏഴ് കാവിലുംപാറ എന്നീ പഞ്ചായത്തുകളിൽ അളവെടുപ്പ് നടക്കും. വിലങ്ങാട് പുല്ലുവായ് മുതൽ മുടിക്കൽ പാലം വരെയുള്ള റീച്ചിന്റെ ടെൻഡർ നടപടി ആരംഭിച്ചിട്ടുണ്ട്. 41 കോടി രൂപയാണ് ഈ റീച്ചിന് വകയിരുത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.