കുറ്റ്യാടി: മുസ്ലിംലീഗ് അച്ചടക്ക നടപടിക്ക് വിധേയനായി ലീവിൽ പോയ േവളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തിരിച്ചെത്തിയേപ്പാൾ പഞ്ചായത്ത് ഒാഫിസിനു മുന്നിൽ പാർട്ടിക്കാരുടെ പ്രതിഷേധം. മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ നസീറുദ്ദീൻ വധക്കേസ് പ്രതികൾ പ്രതിനിധാനം െചയ്യുന്ന പാർട്ടിയായ എസ്.ഡി.പി.െഎയുടെ പ്രവർത്തകരെ പഞ്ചായത്ത് ഒാഫിസ് ശുചീകരിക്കാൻ അനുവദിച്ചതിന് കഴിഞ്ഞ മാസം അഞ്ചു മുതൽ ഇൗ മാസം 10 വരെ പ്രസിഡൻറ് വി.കെ. അബ്ദുല്ലയെ നിർബന്ധിത അവധിയെടുപ്പിച്ചിരുന്നു. എന്നാൽ, ശനിയാഴ്ച അദ്ദേഹം ഒാഫിസിൽ തിരിച്ചെത്തിയേപ്പാഴാണ് യൂത്ത് ലീഗ് പ്രവർത്തകർ പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചത്.
എന്നാൽ, പ്രതിഷേധക്കാർ പാർട്ടിയുമായി ബന്ധമില്ലാത്തവരാണെന്ന് പ്രസിഡൻറ് വി.കെ. അബ്ദുല്ല പറഞ്ഞു. സംഭവത്തിൽ മുസ്ലിംലീഗിെൻറ പഞ്ചായത്ത്് ഭാരവാഹികളാരും പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.