കക്കട്ടിൽ: കുത്തിവെപ്പിനെ തുടർന്ന് മരിച്ച വട്ടോളി സംസ്കൃതം ഹൈസ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി പടിക്കലക്കണ്ടി തേജ്ദേവിന് കണ്ണീരോടെ വിട. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകീട്ട് വീട്ടിലെത്തിച്ച മൃതദേഹത്തിൽ വട്ടോളി സംസ്കൃതം ഹൈസ്കൂളിലെ അധ്യാപകരും നാട്ടുകാരുമുൾപ്പെടെ വൻ ജനാവലി അന്ത്യോപചാരമർപ്പിച്ചു.
തുടർന്ന് നടന്ന സർവകക്ഷി അനുശോചനത്തിൽ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. റീത്ത അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ.കെ. ലതിക, വി.എം. ചന്ദ്രൻ, വനജ ഒതയോത്ത്, വി.പി. വാസു, വി. രാജൻ, പറമ്പത്ത് കുമാരൻ, എ.വി. നാസറുദ്ദീൻ, പി.പി. അശോകൻ, മുഹമ്മദ് കക്കട്ടിൽ, കുന്നുമ്മൽ എ.ഇ.ഒ ടി. ബിന്ദു, വി.പി. ശ്രീജ, പി.കെ. പന്മനാഭൻ, കെ. ദീപ എന്നിവർ സംസാരിച്ചു. കുട്ടിയുടെ മരണത്തെ പറ്റി സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അടുത്തദിവസം കർമസമിതിക്ക് രൂപം നൽകാനും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.