കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് പൃക്കൻതോട് മലയിലെ കടന്തറപ്പുഴയിൽ കുളിക്കാനിറങ്ങി തുരുത്തിൽ കുടുങ്ങിയ രണ്ടു യുവാക്കളെ ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകർ രക്ഷപ്പെടുത്തി. അടുക്കത്തു നിന്നെത്തിയ രണ്ടു യുവാക്കളാണ് പുഴയിൽ പെെട്ടന്ന് വെള്ളം ഉയർന്നതിനെ തുടർന്ന് തുരുത്തിൽ പെട്ടുപോയത്.
സമീപവാസിയായ ജോയി എന്നാളുടെ ശ്രദ്ധയിൽ പെട്ടതോടെ വിവരം നാട്ടുകാരെ അറിയിക്കുകയും ഇവർ അറിയിച്ച പ്രകാരം കുറ്റ്യാടി കേന്ദ്രമായി 'പ്രവർത്തിക്കുന്ന ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരെത്തി യുവാക്കളെ കരക്കെത്തിക്കുകയുമായിരുന്നു. ചെയർമാൻ ബഷീർ നരയേങ്കാട്, മെംബർ ജാബിർ അടുക്കത്ത് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ വടം കെട്ടിയാണ് ഇരുവരെയും ഇക്കരെ എത്തിച്ചത്.
നാലു കൊല്ലംമുമ്പ് ഇതേ പുഴയിൽ കുളിക്കാനെത്തിയ ആറ് യുവാക്കൾ മലെവള്ളപ്പാച്ചിലിൽ മരിച്ചിരുന്നു.
പുഴയിൽ വെള്ളം കുറവാണെങ്കിലും വനത്തിൽ മഴപെയ്താൽ അണെക്കട്ട് തുറന്നപോലെ മലവെള്ളം കുതിച്ചെത്തുന്ന സ്ഥിതിയാണ്.
പൂഴിത്തോട് ജലവൈദ്യുതി പദ്ധതി ചിറയും കനാലും സ്ഥാപിച്ച സ്ഥലത്താണ് ആളുകൾ കുളിക്കാൻ എത്താറെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ അപകടാവസ്ഥ അറിയിച്ചാലും പുറത്തുനിന്നെത്തുന്ന പല യുവാക്കളും അനുസരിക്കാറില്ലെന്ന് മരുതോങ്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രിസഡൻറ് സി.പി. ബാബുരാജ് പറഞ്ഞു. സ്ഥലത്ത് മുന്നറിയിപ്പ് ബോർഡ് വെക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവം അറിഞ്ഞെത്തിയ തൊട്ടിൽപാലം പൊലീസ്, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച യുവാക്കൾക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.