കുറ്റ്യാടി: കള്ളാട് മരിച്ച മുഹമ്മദലിയുടെ കരുതലിൽ പ്രായമായ മാതാപിതാക്കൾക്ക് നിപ രോഗം പകരാതെ സംരക്ഷിക്കാനായി. തിങ്കളാഴ്ച വീട് സന്ദർശിച്ച കേന്ദ്ര സംഘത്തോട് അനുജൻ അൻസാറാണ് ഈ കാര്യം വ്യക്തമാക്കിയത്. പ്രവാസിയായിരുന്ന മുഹമ്മദലി അസുഖബാധിതനായ പിതാവിനെ പരിചരിക്കാനാണ് ഒരു വർഷം മുമ്പ് നാട്ടിലെത്തിയത്. 26 ന് പനി ബാധിച്ചപ്പോൾ മുഹമ്മദലി തറവാട് വീട്ടിൽ വന്നെങ്കിലും മുറ്റത്തുനിന്ന് അകേത്തക്ക് കയറിയില്ല.
തനിക്ക് പനിയാണെന്നും പിതാവിനും മാതാവിനും പകരേണ്ടെന്നും കരുതിയായിരുന്നു ഇത്. അന്ന് രാത്രിയാണ് പനി മൂർച്ഛിച്ചത്. 28 ന് രാത്രി ഗുരുതരാവസ്ഥയിലായി. 30ന് രാവിലെ മരിക്കുകയും ചെയ്തു. 10 നാണ് എട്ടു വയസ്സുകാരൻ മകനും മുഹമ്മദലിയുടെ അതേ ലക്ഷണങ്ങളുമായി പനി ബാധിച്ചത്. വെന്റിലേറ്ററിൽനിന്ന് മാറ്റിയ കുട്ടി ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിലാണ്. അടുത്ത കുടുംബാംഗങ്ങൾ അടക്കമുള്ളവരുടെ സ്രവ പരിശോധന ഫലം നെഗറ്റിവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.