കുറ്റ്യാടി: നിപയെ അതിജീവിച്ച് വിസ്മയമായി മാറിയ കള്ളാട്ടെ ഒമ്പതുകാരൻ ഹനീൻ ആശുപത്രിയിൽ വീണ്ടും എത്തിയപ്പോൾ ഊഷ്മള സ്വീകരണം. കഴിഞ്ഞ ദിവസമാണ് തന്നെ ജീവിതത്തിലേക്ക് തിരികെ പിടിച്ചുയർത്തിയ കോഴിക്കോട് മിംസ് ആശുപത്രിയിൽ ഹനീൻ എത്തിയത്. ഡോക്ടർമാരും ജീവനക്കാരും ഹനീനെ സ്വീകരിച്ചു.
സമ്മാനമായി സൈക്കിൾ നൽകി എല്ലാവരിൽനിന്നും സ്നേഹവായ്പുകൾ ഏറ്റുവാങ്ങിയാണ് തിരിച്ചുപോയത്. ഹനീൻ സെപ്റ്റംബർ 10 മുതൽ ഗുരുതരാവസ്ഥയിൽ മിംസ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. 30നാണ് വീട്ടിൽ തിരിച്ചെത്തിയത്. രണ്ടാഴ്ച ക്വാറന്റീനിലായിരുന്നു. രോഗം ബാധിച്ച കുട്ടിയുടെ മാതൃസഹോദരനും ഇവരോടൊപ്പമായിരുന്നു. ഭർത്താവ് വിടപറഞ്ഞെങ്കിലും ഏറെ കാലത്തെ കാത്തിരിപ്പിനുശേഷം പിറന്ന മോനെയും ആങ്ങളയെയും തിരിച്ചുകിട്ടിയതിന് ദൈവത്തോട് ഹനീന്റെ മാതാവ് നന്ദി പറയുന്നു. ഹനീനെ മരുതോങ്കര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിനിധികൾ സന്ദർശിച്ചു സമ്മാനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.