കുറ്റ്യാടി: ടൗണിൽ വയനാട് റോഡിൽ പരക്കെ വാരിക്കുഴികൾ. ചെറുവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി. ഓവുചാൽ പുനരുദ്ധാരണ പ്രവൃത്തി നടന്നതിനാൽ റോഡുവക്കിൽ ചെറുകിടങ്ങുകളും മധ്യത്തിൽ കുഴികളും നിലനിൽക്കുകയാണ്. അപകടം നടന്നാൽ മാത്രം മൂടുന്ന നിലപാടാണ് കരാറുകാർക്ക്. കഴിഞ്ഞദിവസം കുഴി വെട്ടിച്ചപ്പോൾ ഗുഡ്സ് റിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. നേരത്തെ ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റിരുന്നു. പിറ്റേന്ന് ആ കുഴി മാത്രം മൂടി. സമീപത്ത് അതിലും വലിയ കുഴികൾ നിലനിൽക്കുകയാണ്. ഓവുചാൽ പുനർനിർമിച്ച ശേഷം മഴ പെയ്യുമ്പോൾ റോഡിൽ വെള്ളം കയറുന്ന സ്ഥിതി പതിവായെന്ന് വ്യാപാരികൾ പറയുന്നു. മുമ്പത്തേതിലും ആഴവും വീതിയും കുറച്ചാണ് പുതിയ ഓവുണ്ടാക്കിയതത്രെ. റോഡ് വെള്ളത്തിലാവുമ്പോൾ ഓവുചാലുകൾ മനസ്സിലാവില്ല. ഇതും അപകടത്തിനു കാരണമാവുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.