കുറ്റ്യാടി: തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ ആരംഭിച്ച റോബോട്ടിക് കാൻസർ ശസ്ത്രക്രിയ തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിലും തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കായക്കൊടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം കെട്ടിടോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കാൻസർ രോഗികളിൽ യന്ത്രമനുഷ്യരാൽ ചെയ്യുന്ന ശസ്ത്രക്രിയ ഏറെ ഗുണകരമാണെന്നും വളരെ കൃത്യതയോടെ ചെയ്യുന്നതിനാൽ വലിയ വിജയമാണെന്നും മന്ത്രി പറഞ്ഞു. അവയവ മാറ്റവുമായി ബന്ധപ്പെട്ട് കോഴിക്കോട്, സംസ്ഥാന അവയവം മാറ്റിവെക്കൽ ആശുപത്രി (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ് പ്ലാന്റേഷൻ) ആരംഭിക്കുന്നതിന്റെ നടപടികൾ പുരോഗമിക്കുകയാണെന്നും ഇതിന് നോഡൽ ഓഫിസറെ നിയമിച്ചതായും മന്ത്രി അറിയിച്ചു.
ഇ.കെ. വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ എൻ. രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിഷ എടക്കുടി, ജില്ല പഞ്ചായത്ത് അംഗം സി.എം. യശോദ, റീജ മഞ്ചക്കൽ, എ. ഉമ, സരിത മുരളി, അംഗം ഗീത രാജൻ, പഞ്ചായത്ത് മെംബർമാരായ സി.പി. ജലജ, ഒ.പി. മനോജൻ, എം.കെ. അബ്ദുല്ലത്തീഫ്, അഹമ്മദ് കുമ്പളംകണ്ടി, എൻ.എച്ച്.എം പോഗ്രാം ഓഫിസർ ഡോ. സി.കെ. ഷാജി, ആർദ്രം നോഡൽ ഓഫിസർ ഡോ. അഖിലേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷിജിൽ സ്വാഗതവും മെഡിക്കൽ ഓഫിസർ ഡോ. സുധീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.