കുറ്റ്യാടി: കുറ്റ്യാടി-വയനാട് ചുരത്തിൽ സ്വകാര്യ കാർ ഓട്ടത്തിനിടെ കത്തിനശിച്ചു. വയനാട് ഭാഗത്തേക്കു പോയ വടകര സ്വദേശികൾ സഞ്ചരിച്ച ഡസ്റ്റർ കാറാണ് ചുരം കയറി ഇറങ്ങുന്നതിനിടെ തീപിടിച്ച് കത്തിയത്. മൂന്നു പേരാണ് കാറിലുണ്ടായിരുന്നത്. ഇവർ കോറോത്തേക്ക് വരുകയായിരുന്നു. തീ കത്തുന്നതു കണ്ട് പെട്ടെന്ന് ചാടിയിറങ്ങിയതിനാൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.
മാനന്തവാടിയിൽനിന്ന് അഗ്നിരക്ഷാസേന എത്തുമ്പോഴേക്ക് കാർ മുഴുവനായും കത്തിനശിച്ചിരുന്നു. വടകര സ്വദേശി പി.വി. അർജുനന്റേതാണ് കാറെന്ന് മാനന്തവാടി അഗ്നിരക്ഷ നിലയത്തിൽനിന്ന് അറിയിച്ചു. അടുത്ത കാലത്തായി കുറ്റ്യാടി-വയനാട് ചുരം റോഡിൽ ഏതാനും വാഹനങ്ങൾ ഓട്ടത്തിനിടെ കത്തിനശിക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.