കുറ്റ്യാടി: ടൗണിലെ ഓവുചാലുകൾ നവീകരണത്തിന്റെ ഭാഗമായി പൊളിച്ചപ്പോൾ കണ്ടെത്തിയത് രഹസ്യമായി സ്ഥാപിച്ച മലിനജല കുഴലുകൾ. ചാലുകൾ പുനർനിർമിക്കുന്ന പണി നടക്കുമ്പോഴും ഇതുവഴി ദുർഗന്ധമടങ്ങിയ മലിനജലം പുറത്തേക്കു വരുകയാണെന്ന് തൊഴിലാളികൾ പറയുന്നു. അറപ്പോടെയാണ് പണി നടത്തുന്നത്. മുമ്പ് ഓവുചാൽ നിർമിക്കുന്ന സമയത്ത് കരാറുകാരുടെ ഒത്താശയോടെ പണിതതാവാമെന്നാണ് പറയുന്നത്. രണ്ടിഞ്ച് മുതൽ നാലിഞ്ചുവരെ വ്യാസമുള്ള പൈപ്പുകളാണ് കണ്ടെത്തിയത്. ഹോട്ടലുകൾ, കൂൾബാറുകൾ എന്നിവിടങ്ങളിൽ നിന്നുള്ള കുഴലുകളാണെന്നാണ് സംശയം. നേരത്തേ എം.ഐ.യു.പി സ്കൂൾ വളപ്പിലെ ഓവ് പൊളിച്ചപ്പോഴും രഹസ്യമായി സ്ഥാപിച്ച ഇത്തരം പൈപ്പുകൾ കണ്ടെത്തിയിരുന്നു. മലിനജല പൈപ്പുകൾ മുറിച്ചുമാറ്റിയ ശേഷമേ ഓവുകൾ കോൺക്രീറ്റ് ചെയ്യാവൂവെന്ന് സിറ്റിസൺസ് ഫോറം ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.