കുറ്റ്യാടി (കോഴിക്കോട്): റോഡ് വക്കിൽ ഇടതുഭാഗത്തു കൂടി സൈക്കിളിൽ ഒാടിച്ചുപോകുന്ന പത്തു വയസ്സുകാരൻ. പിന്നിൽ സമപ്രായക്കാരനായ മറ്റൊരു കുട്ടി.
സംസാരിച്ച് ഉല്ലസിച്ച് േപാകുന്ന അവർ ടാറിട്ട ഭാഗത്ത് കയറിയതോടെ വലത്തോട്ട് തിരിയാൻ തീരുമാനിച്ചു. പിന്നിൽനിന്ന് വരുന്ന ബസ് അവർ കണ്ടിരുന്നില്ല. സൈക്കിൾ വലത്തോട്ട് തിരിച്ചതും ബസ് തട്ടി കുട്ടികൾ രണ്ടും വീഴുന്നു. റിയർവ്യൂ കണ്ണാടിയിലൂടെ അപകടം കണ്ട ഡ്രൈവർ സഡൻ ബ്രേക്കിടുന്നു.
കുട്ടികൾ പിടഞ്ഞ് എഴുന്നേൽക്കുന്നു. കുറ്റ്യാടി-വയനാട് റോഡിൽ കൊടക്കൽ പള്ളിക്കു സമീപത്തെ സി.സി ടി.വി കാമറയിൽ പതിഞ്ഞ രംഗങ്ങളാണിത്. കഴിഞ്ഞദിവസം കാമറ നന്നാക്കാൻ പരിശോധിച്ചപ്പോഴാണ് രംഗം കണ്ടത്.
ആളുകൾ ബസിനെയും കുട്ടികളെയും തിരിച്ചറിയാനുള്ള ഒാട്ടമായി. വടകര-തൊട്ടിൽപാലം റൂട്ടിലോടുന്ന ശ്രീരാം ബസാണെന്ന് തിരിച്ചറിഞ്ഞേതാടെ ഡ്രൈവർ ജിത്തിനെ ആദരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് നാട്ടുകാർ. കുട്ടികൾ രണ്ടും പ്രദേശത്തുകാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.