കുറ്റ്യാടി മണ്ഡലത്തിൽ എസ്.എസ്.എൽ.സി പാസായ പകുതിയിലേറെ പേർക്കും സീറ്റില്ല

കുറ്റ്യാടി: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽനിന്ന് ഇത്തവണ എസ്.എസ്.എൽ.സി പാസായവരിൽ പകുതിയിലേറെ പേർക്കും പ്ലസ്ടു പഠനത്തിന് സീറ്റില്ല.

എട്ട് പഞ്ചായത്തുകളിലെ 11 സ്കൂളുകളിൽനിന്ന് ഇത്തവണ 4487 കുട്ടികളാണ് ജയിച്ചത്. എന്നാൽ, 10 ഹയർ സെക്കൻഡറി സ്കൂളുകളിലായി 1850 പ്ലസ്വൺ സീറ്റുകളേയുള്ളൂ. 2637 കുട്ടികൾക്ക് സീറ്റില്ല. 53 ബാച്ചുകൾ കൂടി പുതുതായി അനുവദിച്ചാലേ ജയിച്ചവർക്കെല്ലാം ഉപരിപഠനത്തിന് അവസരം ലഭിക്കുകയുള്ളൂ.

അല്ലെങ്കിൽ ഉയർന്ന ഫീസ് നൽകി ഓപൺ സ്കൂളുകളെ ആശ്രയിക്കേണ്ടിവരും. കുറ്റ്യാടി, കുന്നുമ്മൽ, വേളം, പുറമേരി, തിരുവള്ളൂർ, മണിയൂർ പഞ്ചായത്തുകളിൽ ഓരോ ഹയർ സെക്കൻഡറി സ്കൂളുകളും ആയഞ്ചേരി, വില്യാപ്പള്ളി പഞ്ചായത്തുകളിൽ ഈരണ്ട് സ്കൂളുകളുമാണുള്ളത്. കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി ഉൾപ്പെടെ മണ്ഡലത്തിലെ ചില സ്കൂളുകളിൽ ബാച്ചുകൾ കൂട്ടാൻ സൗകര്യങ്ങളുണ്ടെങ്കിലും അനുവദിച്ചിട്ടില്ല.

Tags:    
News Summary - SSLC in Kuttyadi constituency More than half of those who passed have no seats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.