വേളം കാക്കുനിയിൽ കണ്ടെത്തിയ സ്​റ്റീൽ ബോംബുകൾ എ.എസ്.പി രാജ് പ്രസാദ്, എസ്.െഎ പി. അഷ്റഫ് എന്നിവർ പരിശോധിക്കുന്നു

കാക്കുനിയിൽ ബോംബുകൾ കണ്ടെത്തി

കുറ്റ്യാടി: വേളം കാക്കുനിയിൽ മൺമതിലിൽ ഒളിപ്പിച്ച നിലയിൽ അഞ്ച് സ്​റ്റീൽ ബോംബുകൾ കണ്ടെത്തി. അരൂർ േറാഡിൽ സ്വകാര്യവ്യക്തിയുടെ വീട്ടിലേക്കുള്ള റോഡ് മണ്ണുമാന്തി ഉപയോഗിച്ച് വീതികൂട്ടുന്നതിനിടയിലാണ് ബക്കറ്റിലും പുറത്തുമായി സൂക്ഷിച്ച ബോംബുകൾ കെണ്ടത്തിയത്. മണ്ണുമാന്തിയുടെ കൊട്ടക്കൈകൊണ്ട് മൺമതിൽ നീക്കുമ്പാേൾ ഉള്ളിൽ തുരന്നു വെച്ച ബക്കറ്റ് പുറത്തേക്ക് വീഴുകയായിരുന്നുവത്രെ. വീഴ്ചയിൽ ബക്കറ്റ് െപാട്ടിയിരുന്നതായി പൊലീസ് പറഞ്ഞു. ഭാഗ്യത്തിനാണ് ഒാപറേറ്റർ രക്ഷപ്പെട്ടത്. കുറച്ചുകൂടി നീങ്ങിയിരുന്നെങ്കിൽ ബോംബുകൾ െപാട്ടിത്തെറിക്കുമായിരുന്നു.

ബക്കറ്റിൽ രണ്ടു ബോംബുകളാണ് കണ്ടത്. പൊലീസി െൻറയും ബോംബ് സ്ക്വാഡി െൻറയും പരിശോധനയിൽ സമീപത്തായി സഞ്ചിയിൽ ഒളിപ്പിച്ച നിലയിൽ മൂന്നെണ്ണംകൂടി കണ്ടെത്തി. അറക്കപ്പൊടിയിൽ ഭദ്രമായാണ് ഇവ സൂക്ഷിച്ചിരുന്നത്. രാഷ്​ട്രീയ സംഘർഷങ്ങളിൽ വ്യാപകമായി സ്ഫോടക വസ്തുക്കൾകൊണ്ട് പരസ്പരം ആക്രമണമുണ്ടാവുന്ന പ്രദേശമാണിത്. കഴിഞ്ഞ വർഷം നിർമാണത്തിനിടെ നാടൻ ബോംബ് പൊട്ടി യുവാവി െൻറ കൈപ്പത്തി അറ്റിരുന്നു. എ.എസ്.പി രാജ് പ്രസാദ് സംഭവസ്ഥലം സന്ദർശിച്ചു. കുറ്റ്യാടി എസ്.െഎ പി. റഫീഖി െൻറ നേതൃത്വത്തിൽ ബോംബുകൾ കസ്​റ്റഡിയിലെടുത്തു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചേലക്കാട് കരിങ്കൽ ക്വാറിയിൽ കൊണ്ടുപോയി ബോംബുകൾ നിർവീര്യമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.