കുറ്റ്യാടി: സീനിയർ സിവിൽ പൊലീസ് ഓഫിസർ പാതിരിപ്പറ്റയിലെ സുധീഷ് കേരളത്തിലെ കുത്തഴിഞ്ഞ പൊലീസ് സംവിധാനത്തിലെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണെന്ന് മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുൻ കെ.പി.സി.സി. പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രൻ. പാതിരിപ്പറ്റയിലെ സുധീഷിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തരവകുപ്പ് നാഥനില്ലാ കളരിയായി മാറി. പൊലീസ് സേനയിലെ ഓരോ അംഗവും അമിതഭാരം കൊണ്ട് വീർപ്പുമുട്ടുകയാണ്.
1980-85 കാലഘട്ടത്തെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും തുടരുന്നത്. എന്നാൽ, കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്നു. സേനാംഗങ്ങൾ ആകെ അസംതൃപ്തരാണ്. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന സംവിധാനമായി പൊലീസ് സേന അധഃപതിച്ചു. സുധീഷിന്റെ മരണത്തെ നിസ്സാരമായി കാണരുതെന്നും നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ.പിസി.സി. അംഗം വി.എം. ചന്ദ്രൻ, ഡി.സി.സി. സെക്രട്ടറി പ്രമോദ് കക്കട്ടിൽ, പ്രാദേശിക ഭാരവാഹികളായ എലിയാറ ആനന്ദൻ, ജമാൽ മൊകേരി, പി.കെ. സുരേഷ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.