കുറ്റ്യാടി: ചെറിയകുമ്പളത്ത് അഞ്ചുവയസ്സുകാരനെ കാണാതായതിനെ തുടർന്ന് നാട് മുഴുവൻ ഒരു രാത്രി ആശങ്കയുടെ മുൾമുനയിലായി. വൈകീട്ട് വീട്ടിൽനിന്ന് കളിക്കാൻ പോയ കുട്ടി സന്ധ്യയായിട്ടും തിരിച്ചു വരാതായതോടെ നാട്ടുകാർ പാടവും പറമ്പുമൊക്കെ അരിച്ചുപെറുക്കി. ചിലർ പുഴക്കടവുകൾ പരതി. സമീപത്തെ ആൾപ്പാർപ്പിലാത്തതും നിർമാണത്തിലിരിക്കുന്നതുമായ വീടുകൾ പരിശോധിച്ചു.
സാമൂഹിക മാധ്യമങ്ങളിൽ കാണാനില്ലെന്ന പരസ്യവുമായി കുട്ടിയുടെ ഓമന മുഖം തെളിഞ്ഞു. വീട്ടിൽ ആളുകൾ കൂടി. ചിലർ പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ ചെന്ന് വിവരം പറഞ്ഞു. രാത്രി ഒമ്പതിന് കുട്ടിയെ കണ്ടെത്തിയ വിവരം ലഭിച്ചു. സമീപത്ത് നിർമാണം നടക്കുന്ന വീടിെൻറ ഒന്നാം നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. നേരത്തേ രണ്ടുതവണ ഈ വീട് ആളുകൾ പരിശോധിച്ചിരുന്നു. കുട്ടി തമാശക്ക് ഒളിച്ചതായിരിക്കാമെന്നും പിന്നീട് വീട്ടിൽ ആൾക്കൂട്ടം നിറഞ്ഞതുകണ്ട് കുട്ടി അവിടെത്തന്നെ നിന്നതാവാമെന്നും പറഞ്ഞു. രണ്ടുവർഷം മുമ്പ് ഒരു പെൺകുട്ടിയെയും ഇതേ രീതിയിൽ കാണാതാവുകയും സമീപത്തെ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ കണ്ടെത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.