കുറ്റ്യാടി: കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിക്ക് സമീപം ജലസേചന വകുപ്പിൽനിന്ന് വിട്ടുകിട്ടിയ അരയേക്കർ സ്ഥലം കാടുകയറുന്നു. പൊളിഞ്ഞ ക്വാർട്ടേഴ്സുകൾ സാമൂഹിക വിരുദ്ധർ മദ്യവും മയക്കുമരുന്നും ഉപയോഗിക്കാനുള്ള താവളമാക്കി മാറ്റി. മേൽക്കൂര തകർന്നുകിടക്കുന്ന കെട്ടിടങ്ങൾക്കകത്തു നിറയെ മദ്യക്കുപ്പികളാണ്. കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് എളുപ്പമെത്താനുള്ള വഴിയായതിനാൽ കുട്ടികൾ ഈ വഴി പോകാറുണ്ട്. സ്ഥലം ആരോഗ്യവകുപ്പിന് വിട്ടുകിട്ടിയിട്ട് വർഷത്തിലേറെയായി. എന്നാൽ, കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയിട്ടില്ല. രണ്ട് ഇരട്ട ക്വാർട്ടേഴ്സുകളും രണ്ട് ഒറ്റ ക്വാർട്ടേഴ്സുകളുമാണ് സ്ഥലത്തുള്ളത്.
വിട്ടുകിട്ടിയ സ്ഥലത്ത് 28 കോടി രൂപയുടെ കോടിയുടെ കെട്ടിടം പണിയാൻ ഭരണാനുമതിയായിട്ടുണ്ടെന്ന് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി പറഞ്ഞു. സാങ്കേതികാനുമതിക്ക് കാത്തിരിക്കുകയാണ്. കെട്ടിടം പണി തുടങ്ങിയാൽ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.